കുവൈറ്റ് സിറ്റി:സുപ്രീം കോടതി വിധി യുടെ അടിസ്ഥാനത്തിൽകോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷൻ കൂടിയായ ബഹു. പ്രധാനമന്ത്രി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചു.

കോവിഡ്- 19 മഹാമാരി മൂലം, തൊഴിൽ നഷ്ടവും, വരുമാന നഷ്ടവും, ഒപ്പം വിദേശ രാജ്യങ്ങളിൽ വച്ച് ആയിര ക്കണക്കിന് പേർക്ക് ജീവഹാനിയും സംഭവിച്ച വിഭാഗമാണ് ഇന്ത്യൻ പ്രവാസി സമൂഹം. വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ വരുമാനം നിലച്ചതു മൂലം അവരുടെ കുടുംബാംഗങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകു ന്നതിനാൽ, സുപ്രീം കോടതിവിധിയും കൂടി പരിഗണിച്ച് ദേശീയ ദുരന്ത നിവാരണ അതോരിറ്റി സഹായം നൽകുവാൻ തയ്യാറാക്കുന്നവരുടെ പട്ടികയിൽ കോവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ഉൾപ്പെടുത്തുക,പ്രിയപ്പെട്ടവരെയും അടുത്ത ആളുകളെയും നഷ്ടപ്പെട്ടവരും അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടു ന്നവരുമായ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ദുരവസ്ഥ പരിഗണിച്ച് പ്രവാസി സമൂഹത്തിന് ഒരു പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, കോവിഡ് മഹാമാരി മൂലം ഇന്ത്യൻ പ്രവാസികൾക്ക് സംഭവിച്ച മരണ മുൾപ്പെടെയുള്ള കണക്കുകൾ ശേഖരിച്ച് തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.

ഗൗരവ് കുമാർ ബൻസൽ വി. യൂണിയൻ ഓഫ് ഇന്ത്യ കേസ്സിൽ ബഹുമാനപ്പെട്ട അപെക്‌സ് കോടതി വിധി പ്രകാരം ഒരു ക്ഷേമരാഷ്ട്രം രാജ്യത്തിനകത്ത് മാത്രമല്ല, ചില സാഹചര്യങ്ങളിൽ രാജ്യത്തിന് പുറത്തുള്ള പൗരന്മാരുടെ ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതാകണമെന്നും, പ്രത്യേകിച്ചും പൗരന്മാർക്ക് സ്വയം തങ്ങളെ പരിരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിൽ. ആർട്ടിക്കിൾ 38, 39, 39-എ എന്നിവ പ്രകാരം, സാമൂഹ്യക്ഷേമ രാഷ്ട്രത്തിൽ പ്രതിജ്ഞാബദ്ധമായ എല്ലാ സംരക്ഷണ നടപടികളും സ്വീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട് എന്നും നിവേദനത്തിൽ പറയുന്നു. വ്യക്തിവിദേശത്ത് യാത്ര ചെയ്യുമ്പോഴോ താമസിക്കുമ്പോഴോ ഇന്ത്യൻ പൗരനുള്ള എല്ലാ മൗലികാവകാശങ്ങൾകും അർഹത ഉള്ളതിനാൽ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ കുടുംബാംഗങ്ങളും ആനുകൂല്യത്തിനായി ന്യായമായ അർഹതയുണ്ട് എന്നും അടിയന്തിര പ്രാധാന്യമുള്ള മേൽ പറഞ്ഞ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും , പ്രവാസി ലീഗൽ സെൽ പത്രക്കുറിപ്പിൽ അറിയിച്ചു.
വീഡിയോ ലിങ്ക്
https://we.tl/t-eCVIGGzodi