- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
നാട്ടിലുള്ള പ്രിയപ്പെട്ടവരെ ഇനി എത്തിക്കാൻ വളരെ എളുപ്പം;മെത്രാഷ്-2 ആപ്പിൽ ഖത്തറിലെ ഇന്ത്യക്കാർക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം
നാട്ടിലുള്ള കുടുംബത്തെ ഖത്തറിലെത്തിക്കാൻ ആഗ്രഹിക്കുന്നഇന്ത്യക്കാരായ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ആഭ്യന്തര മന്ത്രാലയം.മെത്രാഷ്-2 ആപ്പ് വഴി ഖത്തറിലുള്ള ഇന്ത്യക്കാരിൽ നിന്നും ഫാമിലി റെസിഡന്റ് വിസക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഇനി മുതൽ മെത്രാഷ് 2 വഴി ആവശ്യമായ രേഖകൾ നൽകി വിസക്ക് അപേക്ഷ നൽകാവുന്നതാണ്.
കോവിഡ് വ്യാപനം രൂക്ഷമാവുകയും യാത്രാ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ മെത്രാഷ്2 വഴിയുള്ള ഫാമിലി വിസാ അപേക്ഷകൾ നിർത്തിവച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മെത്രാഷ്-2ൽ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും ലഭ്യമാണ്. പുതിയ വിസാ അപേക്ഷകൾ സ്വീകരിക്കാത്തത് കാരണം ദീർഘനാളായി നാട്ടിലും ഇവിടെയുമായി കഴിയുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
എന്നാൽ, റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം മാത്രമാണ് ഇപ്പോൾ ആപ്പിലുള്ളത്. വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള സെക്ഷനിൽ ഇപ്പോഴും ഇന്ത്യയും പാക്കിസ്ഥാനും ലഭ്യമല്ല. ഇന്ത്യയിലെ കോവിഡ് സാഹചര്യത്തിൽ പുരോഗതി ഉണ്ടാവുന്നതോടെ വിസിറ്റ് വിസകളും അനുവദിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.