ഗസ്റ്റ് 1 മുതൽ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും രാജ്യത്ത് സാധുവായ റെസിഡൻസികളുള്ള താമസക്കാർക്ക് മാത്രമേ പ്രവേശനാനുമതി നല്കുകയുള്ളൂവെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു .എൻട്രി വിസയുള്ള വിദേശികൾക്കോ കുവൈത്തിലെ റെസിഡൻസി കാലാവധി അവസാനിച്ചവർക്കോ ഇതോടെ കുവൈത്തിലേക്ക് വരാൻ കഴിയില്ലെന്നുറപ്പായി.

കുവൈറ്റ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് വിസ അനുവദിക്കുന്നതിന് കൊറോണ എമർജൻസി കമ്മിറ്റി ഇത് വരെ അനുമതി നൽകിയിട്ടില്ല . ഓഗസ്റ്റ് ഒന്ന് മുതൽ പ്രവാസികൾക്ക് പ്രവേശനം അനുവദിക്കുമെന്ന മന്ത്രിസഭ പുറപ്പെടുവിച്ച തീരുമാനത്തിൽ സാധുതയുള്ള താമസമുള്ള താമസക്കാരുടെ പ്രവേശനം മാത്രമേ ഉൾപ്പെടുന്നുള്ളൂ, എന്നാൽ വരുന്നവർ കുവൈത്ത് അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിനുകൾ എടുത്തിരിക്കണം എന്ന നിബന്ധന ബാധകമായിരിക്കും.