വെംബ്ലി: വെംബ്ലിയുടെ മൈതാനത്ത് ആവേശം കൊടുംപിരികൊണ്ട മത്സരത്തിനാണ് കാണികൾ സാക്ഷ്യം വഹിച്ചത്. ഫൈനലിലേക്കുള്ള പ്രവേശനത്തിനായി ഇറ്റലിയും സ്‌പെയിനും ഇഞ്ചോടിഞ്ച് മത്സരിച്ചെങ്കിലും ഇറ്റലിയെ പൊരുതി തോൽപ്പിക്കാൻ സ്‌പെയിന് കഴിഞ്ഞില്ല. അസൂറിപ്പടയുടെ കുതിപ്പിനുമുന്നിൽ തളർന്ന് സ്പെയിൻ ഫൈനൽ കടക്കാതെ യൂറോ കപ്പിൽ നിന്നും പുറത്തായി. പെനാൽട്ടി ഷൂട്ടൗട്ടിൽ ഇറ്റലി 4-2 എന്ന സ്‌കോറിന് സ്പെയിനിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് ജയിച്ചുകയറിയത്. ചരിത്രത്തിലാദ്യമായാണ് സ്‌പെയിൻ ഒരു പ്രധാന ടൂർണമെന്റിന്റെ (ലോകകപ്പ്/യൂറോ കപ്പ്) സെമിയിൽ തോൽക്കുന്നത്. ഇതിനു മുൻപ് കളിച്ച അഞ്ച് സെമി ഫൈനലുകളും ജയിച്ച് അവർ ഫൈനലിലെത്തി.

നിശ്ചിത സമയത്തും അധികസമയത്തും കളി 1-1 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ഇറ്റാലിയൻ താരം മാനുവൽ ലൊകാറ്റെല്ലിക്കും സ്‌പെയിൻ താരം ഡാനി ഒൽമോയ്ക്കും ആദ്യ കിക്ക് പിഴച്ചതോടെ വീണ്ടും തുല്യതയിൽ. കളിയിൽ സ്‌പെയിനിന്റെ സമനില ഗോൾ നേടിയ അൽവാരോ മൊറാത്തയുടെ 4ാം കിക്ക് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമ്മ സേവ് ചെയ്തതോടെ ഇറ്റലിയുടെ 5-ാം കിക്ക് നിർണായകം. ജോർജീഞ്ഞോ അനായാസം ലക്ഷ്യം കണ്ടതോടെ ഇറ്റലി ഫൈനലിലേക്ക്.

നിശ്ചിത സമയത്ത് ഇറ്റലിക്കായി ഫെഡറിക്കോ കിയേസയും സ്പെയിനിനായി ആൽവാരോ മൊറാട്ടയുമാണ് ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഗോൾ നേടിയെങ്കിലും പെനാൽട്ടി ഷൂട്ടൗട്ടിൽ ലക്ഷ്യം കാണാൻ മൊറാട്ടയ്ക്ക് സാധിച്ചില്ല. പെനാൽട്ടി ഷൂട്ടൗട്ടിൽ ഇറ്റലിക്കായി ആൻഡ്രിയ ബെലോട്ടി, ലിയോണാർഡോ ബൊനൂച്ചി, ഫെഡറിക്കോ ബെർണാർഡ്സ്‌കി, ജോർജീന്യോ എന്നിവർ സ്‌കോർ ചെയ്തപ്പോൾ സ്പെയിനിനായി ജെറാർഡ് മൊറേനോ, തിയാഗോ അലകാൻടാറ എന്നിവർക്ക് മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. ഡാനി ഓൽമോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോൾ ആൽവാരോ മൊറാട്ടയുടെ കിക്ക് ഡോണറുമ്മ തട്ടിയകറ്റി.

ഫൈനലിൽ ഇംഗ്ലണ്ട്-ഡെന്മാർക്ക് സെമി ഫൈനൽ മത്സരത്തിലെ വിജയിയെ ഇറ്റലി നേരിടും. ഈ വിജയത്തോടെ തുടർച്ചയായി 33 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറാൻ ഇറ്റലിക്ക് സാധിച്ചു. പരിശീലകൻ റോബർട്ടോ മാൻചീനിയുടെ കീഴിൽ അത്ഭുതക്കുതിപ്പ് തുടരുന്ന ഇറ്റലി യൂറോ കപ്പിൽ ഒറ്റ മത്സരത്തിൽ പോലും തോറ്റിട്ടില്ല. 1968 ന് ശേഷം യൂറോ കിരീടം നേടിയെടുക്കാൻ ഇറ്റലിക്ക് ഇനി ഒരു വിജയം മാത്രം മതി.


നേരത്തേ, ഫെഡറിക്കോ കിയേസയുടെ 60ാം മിനിറ്റിലെ ഗോളിൽ ഇറ്റലി മുന്നിലെത്തിയെങ്കിലും 80ാം മിനിറ്റിൽ മൊറാത്തയിലൂടെ തിരിച്ചടിച്ചാണ് സ്‌പെയിൻ കളി ഷൂട്ടൗട്ട് വരെയെത്തിച്ചത്. ഇംഗ്ലണ്ട്‌ഡെന്മാർക്ക് രണ്ടാം സെമിഫൈനൽ മത്സരവിജയികളെ ഞായറാഴ്ച ഫൈനലിൽ ഇറ്റലി നേരിടും.

ബൽജിയത്തിനെതിരെ പരുക്കേറ്റ വിങ്ബായ്ക്ക് ലിയനാർഡോ സ്പിനസോളയ്ക്കു പകരം എമേഴ്‌സനെയാണ് ഇറ്റലി ഇറക്കിയത്. എന്നാൽ സ്പിനസോളയുടെ കുതിപ്പും വേഗവും ഇറ്റലി ശരിക്കും മിസ് ചെയ്തു. സ്പാനിഷ് പ്രതിരോധം അങ്കലാപ്പോടെ കളിച്ചിട്ടും ഇറ്റലിക്കു മുതലെടുക്കാനായില്ല. തുടക്കത്തിൽ തന്നെ ബാരെല്ലയും ഇമ്മൊബിലെയും ഓഫ്‌സൈഡിൽ കുരുങ്ങുകയും ചെയ്തു. ഇറ്റലി പരുങ്ങിയതോടെ സ്‌പെയിൻ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.

അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മുന്നേറ്റനിരയ്ക്കു മൂർച്ചയില്ലാതെ പോയത് അവർക്കും തിരിച്ചടിയായി. ഡാനി ഒൽമോ ഉജ്വലമായി കളിച്ചെങ്കിലും, മൊറാത്തയും സരാബിയയും പുറത്തിരുന്നതോടെ ആദ്യ ഇലവനിൽ അവസരം കിട്ടിയ മിക്കൽ ഒയർസബാൽ പരാജയമായി.

രണ്ടാം പകുതിയിൽ കിട്ടിയ ആദ്യഅവസരം തന്നെ ഇറ്റലി മുതലെടുത്തു. ആൽബയുടെ ക്രോസ് പിടിച്ചെടുത്ത് ഗോൾകീപ്പർ ഡൊന്നാരുമ്മ തുടക്കമിട്ട പ്രത്യാക്രമണത്തിൽ പന്ത് വലതുപാർശ്വത്തിൽ വെരാറ്റിക്ക്. ഇമ്മൊബിലെയ്ക്കു പാസ്. ലപോർട്ടിന്റെ ടാക്കിൾ ഫലിച്ചെങ്കിലും പന്തു കിട്ടിയില്ല. ഓടിയെത്തിയ കിയേസ ഒറ്റ ടച്ചിൽ പാകപ്പെടുത്തി പായിച്ച ഷോട്ടിനു മുന്നിൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ നിസ്സഹായനായി.

ഗോൾ മടക്കാനുള്ള പദ്ധതി സ്‌പെയിൻ അടുത്ത മിനിറ്റിൽ തന്നെ തുടങ്ങി ഫെറാൻ ടോറസിനു പകരം മൊറാത്ത. 80ാം മിനിറ്റിൽ മൊറാത്ത ലക്ഷ്യം കണ്ടു. ഒൽമോയുമൊത്ത് മുന്നേറിയ മൊറാത്ത ബോക്‌സിനുള്ളിൽ പന്ത് കാൽ മാറി. ഇടത്തേക്കു ഡൈവ് ചെയ്ത ഡൊന്നാരുമ്മയെ കാഴ്ചക്കാരനാക്കി പുറംകാൽ ഷോട്ട്. സ്‌കോർ 11.

സ്പെയിൻ മൂന്നു മാറ്റങ്ങളും ഇറ്റലി ഒരു മാറ്റവും വരുത്തിയാണ് സെമി ഫൈനലിൽ കളിക്കാനിറങ്ങിയത്. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലും സ്പെയിൻ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. ഇടയ്ക്ക് കൗണ്ടർ അറ്റാക്ക് നടത്താൻ ഇറ്റലിയും ശ്രമിച്ചു. 108-ാം മിനിട്ടിൽ ഇറ്റലിയുടെ ബെറാർഡി സ്പെയിൻ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നീട് ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. വൈകാതെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേ