- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫണ്ണി ക്ലിക്കുമായി വിധുവും റിമിയും; ഇരുവരുടേയും രസകരമായ ചിത്രം ഏറ്റെടുത്ത് ആരാധകർ: കമന്റുമായി സിത്താരയും ദീപ്തിയും
ഗായകരായ വിധു പ്രതാപും റിമി ടോമിയും ചേർന്നെടുത്ത രസകരമായ ചിത്രം ഏറ്റെടുത്ത് ആരാധകർ. രണ്ട് വ്യത്യസ്ത ആങ്കിളിലൂടെ ഇരുവരും ഒരുമിച്ചിരുന്നെടുത്ത സെൽഫിയാണ് വൈറലായിരിക്കുന്നത്. രണ്ടുപേരും ഒരേ സമയത്ത് രണ്ടു ഫോണുകളിലൂടെയാണ് സെൽഫി എടുത്തത്. പുതിയ പാട്ടിന്റെ റെക്കോർഡിങ് വേളയിൽ സ്റ്റുഡിയോയിൽ വച്ചെടുത്തതാണ് ചിത്രം.
'ഞാനൊന്ന് നോക്കീ... അവൾ എന്നെയും നോക്കീ...' എന്ന അടിക്കുറിപ്പോടെയാണ് വിധു പ്രതാപ് ചിത്രം പങ്കുവച്ചത്. റിമിക്കൊപ്പം നിൽക്കുമ്പോൾ എപ്പോഴും രസകരമായ നിമിഷങ്ങളാണ് ഉണ്ടാവുക എന്ന് വിധു കുറിച്ചു. റിമിയാകട്ടെ ൽപം ദീർഘമായി വിധുവിനെക്കുറിച്ചു വിവരിച്ചുകൊണ്ടാണ് ചിത്രം പങ്കുവച്ചത്. വിധു പ്രതാപ് തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും ഈ സൗഹൃദം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്നും റിമി കുറിച്ചു.
'റെക്കോർഡിങ് സമയം. വിധു നീയാണെന്റെ ബെസ്റ്റ് ഫ്രണ്ട്. ഞാൻ ഏറ്റവും കൂടുതൽ വഴക്കിടുന്നത് നിന്നോടാണെങ്കിലും കൂടെ ഉള്ളപ്പോൾ ഒരു പോസിറ്റീവ് എനർജിയാണ്. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കളിയാക്കാനും ചിരിക്കാനും അത് ചിലരോടേ നമുക്കു പറ്റൂ. എന്നെ എന്നേക്കാൾ ഏറ്റവും നന്നായി മനസ്സിലാക്കിയ ചുരുക്കം ചിലരിൽ ഒരാളാണു നീ. എന്നും ഈ സൗഹൃദം ഉണ്ടാകണേയെന്നു പ്രാർത്ഥിക്കുന്നു', ചിത്രത്തിനൊപ്പം റിമി കുറിച്ചു'.
ചിത്രത്തിനു താഴെ വിധുവിന്റെ ഭാര്യയും നർത്തകിയുമായ ദീപ്തിയും ഗായിക സിത്താര കൃഷ്ണകുമാറും കമന്റുകളുമായെത്തി. 'ഞങ്ങളെ വേണ്ടല്ലേ. വിളിക്ക് വേഗം തിരിച്ചു വിളിച്ചേ' എന്നാണ് സിത്താര രസകരമായി കുറിച്ചത്.



