- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിൽ വാരാന്ത്യത്തിൽ ഉണ്ടായ 400 വെടിവയ്പുകളിൽ കൊല്ലപ്പെട്ടവർ 150 പേർ
ഷിക്കാഗോ : സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ അമേരിക്കയിലൂടനീളം ഉണ്ടായ നാനൂറിലധികം വെടിവയ്പുകളിൽ 150 പേർ ഇരയായതായി ഗൺ വയലൻസ് ആർക്കൈവ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ഇതിൽ ഒട്ടേറെ പേര് മരിച്ചു.
ജൂലൈ 3 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള 72 മണിക്കൂറിലാണ് ഇത്രയും ഗൺ വയലൻസ് സംഭവങ്ങൾ ഇവിടെ ഉണ്ടായതെന്നും തുടർന്നു പറയുന്നു.ന്യുയോർക്കിൽ ഉണ്ടായ 21 വെടിവയ്പുകളിൽ 26 പേർ ഇരകളായിട്ടുണ്ട്. കഴിഞ്ഞ വർഷം 25 വെടിവയ്പുകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 പേരായിരുന്നു.ജൂലൈ 4ന് മാത്രം സിറ്റിയിൽ 12 സംഭവങ്ങളിൽ 13 പേർക്കു വെടിയേറ്റു.
ഷിക്കാഗോയിലാണ് ഏറ്റവും കൂടുതൽ വെടിവയ്പു സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 83 പേർക്ക് ഇവിടെ വെടിയേറ്റതിൽ 14 പേർ കൊല്ലപ്പെട്ടുവെന്ന് പൊലിസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ വെളിപ്പെടുത്തി. കൊല്ലപ്പെട്ട 14 പേരിൽ ഇല്ലിനോയ് ആർമി നാഷണൽ ഗാർഡും ഉൾപ്പെടുന്നു.
ഷിക്കാഗോയിൽ വർധിച്ചു വരുന്ന ഇത്തരം സംഭവങ്ങൾ ആശങ്കയുളവാക്കുന്നതാണെന്ന് സൂപ്രണ്ട് പറഞ്ഞു. ശനിയാഴ്ച അറ്റ്ലാന്റാ കൺട്രി ക്ലബിലുണ്ടായ വെടിവെപ്പിൽ ഗോൾഫ് പ്രഫഷണൽ ജിൻ സില്ലർ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു.
ജൂലൈ 4 ശനിയാഴ്ച ഡാലസിൽ വ്യത്യസ്ത സംഭവങ്ങളിൽ വെടിയേറ്റ മൂന്നുപേർ കൊല്ലപ്പെട്ടു. ഗൺവയലൻസ് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് മാറി മാറി വരുന്ന ഗവൺമെന്റുകൾ ഉറപ്പു നൽകുന്നുണ്ടെങ്കിലും ഒരോ വർഷവും ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണ്.