- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്ലാക്ക്പൂൾ എൻ എച്ച് എസ് ഹോസ്പിറ്റലിലെ ജീവനക്കാരൻ ഒരു രോഗിയെ കൊല്ലുകയും രണ്ടു പേരെ പീഡിപ്പിക്കുകയും ചെയ്തു; ബ്രിട്ടണിലെ ഏഴ് എൻ എച്ച് എസ് ജീവനക്കാർക്ക് എതിരെ പീഡന പരാതി

ആതുരശുശ്രൂഷാ രംഗത്ത് പുതിയ നാഴികക്കല്ലുകൾ പിന്നിട്ടുകൊണ്ട് കുതിപ്പുതുടരുകയാണ് എൻ എച്ച് എസ്. കോവിഡ്വ്യാപനകാലത്ത് ജീവൻപോലും പണയം വച്ച് എൻ എച്ച് എസ് ജീവനക്കാർ നൽകിയ സേവനം ബ്രിട്ടീഷ ജനതയൊന്നാകെ കൈയടികളോടെ സമ്മതിച്ചതുമാണ്. എന്നാൽ, ഈ സത്പേരിന്കളങ്കം വരുത്തുന്ന നടപടികളാണ് ഒരു എൻ എച്ച് എസ് ജീവനക്കാരനിൽ നിന്നും ഉണ്ടായിരിക്കുന്നത്. ബ്ലാക്ക്പൂളിലെ വിക്ടോറിയ ആശുപത്രിയിലെ ജീവനക്കാരനാണ് എൻ എച്ച് എസ്സിനാകെ കളങ്കമായി തീർന്നിരിക്കുന്നത്.
ഹൃദ്രോഗിയായ ഒരു രോഗിയെ കൊലചെയ്യുകയും മറ്റ് രണ്ട് രോഗികൾ ഉൾപ്പടെ മൂന്നുപേരെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. അതുകൂടാതെ ഏഴ് എൻ എച്ച് എസ് ജീവനക്കാർക്ക് നേരെയും ഇയാൾ ലൈംഗികാതിക്രമം നടത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. നിലവിൽ സസ്പെൻഷനിൽ ഉള്ള ഇയാളെ വലേരിയ നീലെ എന്ന 75 വയസ്സുള്ള രോഗിയുടെ മരണത്തിലും രണ്ട് രോഗികളേയും ഒരു ആരോഗ്യപ്രവർത്തകയേയും ലൈംഗികമായി ചൂഷണം ചെയ്തു എന്നതിന്റെയും പേരിൽകഴിഞ്ഞ മാർച്ചിലായിരുന്നു അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാളെ ഇന്നലെയാണ് മറ്റ് ഏഴു പരാതികളിൽ പൊലീസ് ചോദ്യം ചെയ്തത്.
ഇപ്പോൾ മൊത്തം 13 പീഡനകേസുകളാണ് ഇയാളുടെ പേരിലുള്ളത്. 2018-ൽ മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും സ്ട്രോക്ക് യൂണിറ്റിൽ അനാസ്ഥ കാണിച്ചു എന്നുമുള്ള ആരോപണത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷനമാണ് നീലെ എന്ന 75 കാരിയുടെ മരണം കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചത്. ഇതേ തുടർന്നായിരുന്നു ഈ വർഷം ആദ്യം ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാൾ ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നീൽ ഒരു കസേരയിൽ നിന്നും വീണതിനെ തുടർന്ന് കാൽ ഒടിഞ്ഞിരുന്നു. എന്നാൽ, അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ചില പരിക്കുകൾ ദൃശ്യമായതിനെ തുടർന്നായിരുന്നു ഇക്കാര്യത്തിൽ സംശയം ഉദിച്ചത്. തുടർന്ന് നടന്ന ഓട്ടോപ്സിയിൽ, നീലിന് ഹൃദ്രോഗം ഉണ്ടായിരുന്നെങ്കിലും, മരണകാരണംഅതല്ലെന്ന് വ്യക്തമായിരുന്നു. ആന്തരികവും ബാഹ്യവുമായ രക്തസ്രാവത്തെ തുടർന്നാണ് അവർ മരിച്ചതെന്ന് കണ്ടെത്തി. സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടായ മുറിവാണ് ഇതിനു കാരണമെന്നും കണ്ടെത്തി.
ഇത് അവർക്കെതിരെ ലൈഗിംകാതിക്രമം നടന്നതിന്റെ ഫലമായിട്ടാണെന്ന് പത്തോളജിസ്റ്റുകൾ സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ, പ്രതിയെ അറസ്റ്റ് ചെയ്തത് ലൈംഗികാതിക്രമത്തിനായിരുന്നില്ല എന്ന് പൊലീസ് വ്യക്തമാക്കി. ചികിത്സയിലുള്ള അനാസ്ഥയ്ക്കും വിഷം നൽകിയതിനുമായിരുന്നു അറസ്റ്റ്. ഈ എഴുപത്തി അഞ്ചുകാരിയെ പീഡിപ്പിച്ചതുൾപ്പടെ 13 പീഡനകേസുകൾ ഇയാൾക്കെതിരെ പുതിയതായി ചുമത്തുകയായിരുന്നു.

