ടി ശരണ്യ പൊൻവണ്ണന്റെ മകൾ പ്രിയദർശിനി വിവാഹിതയായി. വിഘ്നേഷാണ് വരൻ. ചെന്നൈയിലെ മാനപാക്കത്ത് വച്ച് നടന്ന വിരുന്നിൽ മുഖ്യമന്ത്രി സ്റ്റാലിനും കുടുംബവും സിനിമാപ്രവർത്തകരും പങ്കെടുത്തു. ശരണ്യ-പൊൻവണ്ണൻ ദമ്പതികളുടെ മൂത്തമകളാണ് പ്രിയദർശിനി. ചാന്ദിനിയാണ് ഇളയമകൾ.

സംവിധായകൻ എ.ബി രാജിന്റെ മകളായ ശരണ്യ ആലപ്പുഴ സ്വദേശിയാണ്. മണിരത്നം സംവിധാനം ചെയ്ത നായകനിലൂടെയാണ് ശരണ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ടു. തേന്മേർക്ക് പാർവകാട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 ൽ ശരണ്യയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ചു.