മലപ്പുറം: ടോക്കിയോ ഒളിമ്പിക്സിൽ കാലിക്കറ്റ് സർവകലാശാലയുടെ നാല് കായികതാരങ്ങൾ മത്സരിക്കും. ഇർഫാൻ കോലോത്തും തൊടി, മുഹമ്മദ് അനസ്, നോഹ നിർമ്മൽ ടോം, മുരളി ശ്രീശങ്കർ എന്നിവരാണ് കാലിക്കറ്റ് സർവകലാശാലക്ക് ഈ അഭിമാനനേട്ടം സമ്മാനിച്ചത്.

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ്, രജിസ്ട്രാർ ഡോ. സതീഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടോം കെ തോമസ്, കെ.കെ ഹനീഫ, നാരായണൻ എം, കായിക വിഭാഗം മേധാവി ഡോ. സക്കീർഹുസൈൻ വി.പി എന്നിവർ കായികതാരങ്ങളെ അഭിനന്ദനം അറിയിച്ചു.15. ന് വ്യാഴാഴ്ച 11.00 മണിക്ക് ഇവർക്കുള്ള യാത്രയയപ്പ് ചടങ്ങ് പ്രൗഢഗംഭീരമായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്

ഇർഫാൻ കോലോത്തുംതൊടി

മലപ്പുറം ജില്ലയിൽ നിന്നും ഡിഗ്രി പഠനത്തിനായി ദേവഗിരി സെന്റ് ജോസഫ് കോളജിൽ 2007 ൽ എത്തിയ ഇർഫാൻ തന്റെ കായിക കുതിപ്പിനു കൂടിയാണ് തുടക്കംകുറിച്ചത്. കോഴിക്കോട് സായി സെന്ററിലെ പരിശീലകനായ ശ്രീ ജോർജ് പി ജോസഫാണ് ഇർഫാൻ കെ ടി യുടെ ഒളിഞ്ഞു കിടന്നിരുന്ന കായികതാരത്തെ കണ്ടെത്തിയത്. ദേവഗിരി കോളജിൽ 400 മീറ്റർ ട്രാക്കിൽ നിന്നും പരിശീലനം ആരംഭിച്ച ഇർഫാൻ കാലിക്കറ്റ് സർവ്വകലാശാല ചാമ്പ്യൻഷിപ്പുകളിൽ ഒന്നാം സ്ഥാനവും ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രതിനിധീകരിച്ചു മെഡൽ നേടുകയും ചെയ്തിട്ടുണ്ട്. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ച വെക്കുകയുണ്ടായി. ടോക്യോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും ഇർഫാന് സ്വന്തം. ദേവഗിരി കോളജിലെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി യുടെയും ജഴ്സി അണിഞ്ഞിരുന്ന ഇർഫാൻ ഒളിമ്പിക്സിൽ ഇന്ത്യൻ ജഴ്സി അണിയുമ്പോൾ ദേവഗിരിയുടെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ യും അഭിമാനമാണ് രാജ്യാന്തരതലത്തിൽ ഉയരുന്നത്.

നോഹ നിർമ്മൽ ടോം

കോഴിക്കോട് പാറോപ്പടി സ്വദേശിയായ നോഹ നിർമ്മൽ ടോം ദേവഗിരി കോളജിന്റെ ഗ്രൗണ്ടിൽ നിന്നും കോഴിക്കോട് സായി സെന്ററിലെ കായിക പരിശീലകൻ ആയിരുന്ന ശ്രീ ജോർജ്ജ് പി ജോസഫിന്റെ പരിശീലനത്തിലൂടെ വളർന്നു ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ താരമാണ്. ദേവഗിരി കോളജിൽ 2012-15 വർഷത്തിൽ ബികോം ബിരുദ വിദ്യാർത്ഥിയായി ചേർന്ന് യൂണിവേഴ്സിറ്റി ഇന്റർ യൂണിവേഴ്സിറ്റി ദേശീയ തലങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയ നോഹ നിർമൽ ടോം പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യൻ എയർഫോഴ്‌സിൽ ജോലി കരസ്ഥമാക്കി 4ഃ400 മിക്സഡ് റിലേയിൽ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.

മുഹമ്മദ് അനസ്

കൊല്ലം ജില്ലയിലെ നിലമേൽ സ്വദേശിയായ മുഹമ്മദ് അനസ് 2014 ൽ ശ്രീ കൃഷ്ണ കോളജ് ഗുരുവായൂരിലെ-കേരള സ്പോർട്സ് കൗൺസിൽ സ്‌കീമിലാണ് പരിശീലനം തുടങ്ങിയത്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് ശ്രീ പി ബി ജയകുമാറിന്റെ ശിക്ഷണത്തിൽ ആദ്യവർഷം തന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റി മീറ്റിൽ200 മീറ്ററിലും 400 മീറ്ററിലും 4ഃ400 മീറ്റർ റിലേയിലും സ്വർണം നേടി തന്റെ വരവറിയിച്ചു. തുടർന്ന് ജയകുമാർ ഘചഇജഋ ലേക്ക് പോയപ്പോൾ തന്റെ പ്രിയ ശിഷ്യ നേയും കൂടെ കൂട്ടി. അനസിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു അത്. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മീറ്റിൽ 400 മീറ്ററിൽ വെള്ളിമെഡലും ആ വർഷം നേടി. തുടർന്ന് 2016 ൽ ചെക്ക് റിപ്പബ്ലിക്കിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യൻ റെക്കോർഡോ ടെ ഒളിമ്പിക്സിന് യോഗ്യത നേടി. 400 മീറ്ററിലും, 4ഃ400 മീറ്ററിൽ ടീമിനും യോഗ്യത നേടി.

മുരളി ശ്രീ ശങ്കർ

പാലക്കാട് സ്വദേശിയായ ശ്രീശങ്കർ ഗവൺമെന്റ് വിക്ടോറിയ കോളേജിലെ 3 ആം വർഷ ബിരുദ വിദ്യാർത്ഥിയാണ്.തന്റെ പിതാവും ഇന്റർനാഷണൽ ട്രിപ്പിൾ ജംമ്പ് താരവുമായ എസ്.മുരളിയുടെ ശിക്ഷണത്തിൽ എട്ടാം വയസ് മുതൽ പരിശീലനം ആരംഭിച്ച ശ്രീശങ്കർ ഇരുപത്തിനാലാമത് ഫെഡറേഷൻ കപ്പ് ലോങ്ങ്ജമ്പിൽ 8.26 മീറ്റർ ചാടിയാണ് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത്. 2019 ൽ ദോഹയിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ശ്രീശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ചു. ലോങ്ങ്ജമ്പിൽ നിലവിലെ ദേശീയ റെക്കോർഡ് ന് ഉടമയും വേൾഡ് റാങ്കിങ്ങിൽ പതിനേഴാമനുമാണ് ഈ 21 കാരൻ. ഇന്റർനാഷണൽ അത് ലറ്റ് ബിജിമോളാണ് അമ്മ.