സിംഗപ്പൂരിൽ കോവിഡ് കേസ് കുറയുകയും വാക്‌സിനേഷൻ പുരോഗതി കൈവരിക്കുകയും ചെയ്ത സാഹചര്യത്തിൽ വരുന്ന തിങ്കളാഴ്‌ച്ച മുതൽ കൂടുതൽ ഇളവുകൾ കൈവരിക്കും. നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി അഞ്ച് ആളുകളുടെ വലിയ ഗ്രൂപ്പുകൾക്ക് ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കാൻ അനുവാദമുണ്ട്.

കൂടാതെ ജിമ്മുകൾക്കും ഫിറ്റ്‌നസ് സ്റ്റുഡിയോകൾക്കും അഞ്ച് വ്യക്തികൾ വരെയുള്ള ഗ്രൂപ്പുകൾക്കായി  ഇൻഡോർ സ്പോർട്സ്, വ്യായാമ പ്രവർത്തനങ്ങൾ എന്നിവ നടത്താനാകുമെന്ന് പറഞ്ഞു. സ്ഥലത്തിന്റെ പരിമിതി അനുസരിച്ച് ഇൻസ്ട്രക്ടർ ഉൾപ്പെടെ 50 പേരുടെ സ്പോർട്സ്, വ്യായാമ ക്ലാസുകൾ അനുവദിക്കും.പ്രീ-ഇവന്റ് ടെസ്റ്റിംഗിനൊപ്പം 250 വരെ വിവാഹ സൽക്കാരങ്ങളും അനുവദിക്കും.

എന്നിരുന്നാലും, ജോലിസ്ഥലങ്ങളിലും പൊതുഗതാഗതത്തിലുമുള്ള തിരക്ക് കുറയ്ക്കുന്നതിന് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് തുടരുമെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. മാത്രമല്ല പൂർണമായും വാക്‌സിനേഷൻ നടത്തിവർക്കും കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ നല്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.