- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിൽ ചർച്ച് ക്യാംപിൽ പങ്കെടുത്ത 150 പേർക്ക് കോവിഡ്; അന്വേഷണം ആരംഭിച്ചു
ടെക്സസ് : ടെക്സസ് ക്ലിയർ ക്ലീക്ക് കമ്മ്യൂണിറ്റി ചർച്ച് സംഘടിപ്പിച്ച സമ്മർ ക്യാംപിൽ പങ്കെടുത്തവരിൽ 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
ഗ്രേഡ് 6 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ജൂൺ അവസാനം സംഘടിപ്പിച്ച ക്യാംപിൽ 400 പേരാണു പങ്കെടുത്തത്. ക്യാംപ് അവസാനിച്ചു മടങ്ങിയവരിൽ 125 പേർക്ക് ഉടനെ കോവിഡ് സ്ഥിരീകരിച്ചതായും നൂറിലധികം പേരിൽ കോവിഡ് വ്യാപനം ഉണ്ടായതായും ചർച്ച് അധികൃതർ പറയുന്നു.ലീഗ് സിറ്റിയിൽ ഉണ്ടായ ഈ അസാധാരണ കോവിഡ് വ്യാപനത്തെ കുറിച്ചു ഗാൽവസ്റ്റൻ കൗണ്ടി ഹെൽത്ത് ഡിസ്ട്രിക്റ്റ് അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഗാൽവസ്റ്റൺ കൗണ്ടിയിലെ ക്യാംപിൽ പങ്കെടുത്ത യുവജനങ്ങൾ ഉൾപ്പെടെ 57 പേർക്കും ഗാൽവസ്റ്റൺ കൗണ്ടിയിൽ ഉൾപ്പെടാത്ത 90 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ക്യാമ്പിൽ പങ്കെടുത്തവർ വാക്സിനേറ്റ് ചെയ്തിരുന്നുവെന്നോ, വാക്സിൻ സ്വീകരിക്കുന്നതിന് അർഹരായവരാണോ എന്നും വ്യക്തമല്ലെന്ന് ചർച്ച് അധികൃതർ പറഞ്ഞു.
ക്യാംപിൽ പങ്കെടുത്തവരിൽ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതു ജൂൺ 27 നായിരുന്നുവെന്ന് ഗാൽവസ്റ്റൻ കൗണ്ടി ഹെൽത്ത് ഡിസ്ട്രിക്റ്റ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോവിഡ് വ്യാപകമായതിനെ തുടർന്ന് ചർച്ചിലെ സർവീസ് തൽക്കാലം റദ്ദ് ചെയ്തതായി ചർച്ച് അധികൃതരും പറയുന്നു.