- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സിഡ്നിയിലെ ലോക്ക്ഡൗൺ വീണ്ടും നീട്ടി; ജൂലൈ 16 വരെ അടച്ചിടാൻ തീരുമാനം
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സിഡ്നിയിലെ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചതോട ജൂലൈ 16 അർദ്ധരാത്രി വരെ അടഞ്ഞ്കിടക്കും.ന്യൂ സൗത്ത് വെയിൽസിൽ ജൂൺ മധ്യത്തിൽ തുടങ്ങിയ കോവിഡ് ബാധ ഇപ്പോഴും പടരുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നീട്ടിയത്.
കേസുകളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ, ആരോഗ്യവിദഗ്ധരുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ജൂലൈ ഒമ്പത് വെള്ളിയാഴ്ച അർദ്ധരാത്രി വരെയാണ് ഗ്രെയ്റ്റർ സിഡ്‌നി മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഇത് ജൂലൈ 16 അർദ്ധരാത്രി വരെ നീട്ടും.സിഡ്‌നി, ബ്ലൂ മൗണ്ടൻസ്, സെൻട്രൽ കോസ്റ്റ്, വള്ളോംഗോങ്, ഷെൽഹാർബർ എന്നിവിടങ്ങളിലുള്ളവർക്ക് നാല് കാരണങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ.
അവധിക്ക് ശേഷം സ്‌കൂൾ അടുത്തയാഴ്ച തുറക്കാനിരിക്കെയാണ് സ്റ്റേ അറ്റ് ഹോം നിർദ്ദേശം വീണ്ടും നീട്ടിയത്. ഇതേതുടർന്ന് സ്‌കൂൾ തുറന്ന് പ്രവർത്തിക്കില്ലെന്നും, കുട്ടികൾ ഓൺലൈനായി പഠനം നടത്തണമെന്നും പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
എന്നാൽ അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് സ്‌കൂളിൽ എത്താം. ജൂലൈ 19 മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും പ്രീമിയർ പറഞ്ഞു. അതേസമയം സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിൽ ഉള്ള സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും.ന്യൂ സൗത്ത് വെയിൽസിൽ ലോക്ക്ഡൗൺ ബാധിച്ചവർക്ക് ഫെഡറൽ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നടപ്പാക്കിയ ശേഷം വരുമാനം നഷ്ടപ്പെട്ടവർക്ക് 500 ഡോളറാണ് സർക്കാർ ധനസഹായം നൽകുന്നത്.