കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ ആഭിമുഖ്യത്തിൽ ജൂലൈ 21 , 22 ( ബുധൻ വ്യാഴം )ദിവസങ്ങളിൽ വൈകിട്ട് 6.00 മുതൽ 7.30 വരെ ഹീലിങ്ഫോർ ദി ലാൻഡ് ; (2 ദിന . 7 :14 ) എന്ന വിഷയത്തിൽഓൺലൈനിലൂടെ കൺവൻഷൻ സംഘടിപ്പിക്കും.

റവ . ഡോ . ഡി .കെ . അജിത് കുമാർ രണ്ട് ദിവസങ്ങളിലായി നടത്തപെടുന്നകൺവെൻഷനിൽ മുഖ്യ പ്രാസംഗികൻ ആയിരിക്കും. സഭയിലെബിഷപ്പന്മാർ, മുൻ വികാരിമാർ , മുൻ അംഗങ്ങൾ , അഭ്യുദയകാംക്ഷികൾഎന്നിവർ കൺവൻഷനിൽ സംബന്ധിക്കും . കൺവെൻഷന്റെ
ക്രമീകരണങ്ങൾക്കായി വികാരി റവ. ജോൺ മാത്യു, റവ . എൻ . എം .ജെയിംസ് ( അസിസ്റ്റന്റ് വികാരി ) , ജോർജ് വറുഗീസ് (വൈസ് പ്രസിഡന്റ് ), സെക്രട്ടറി റെക്സി ചെറിയാൻ , 
ബിജു സാമുവേൽ (ഇടവക ട്രസ്റ്റി ) എന്നിവരുടെ നേതൃത്വത്തിൽ
കമ്മറ്റി പ്രവർത്തിക്കുന്നു