- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
10000 ഡോളർ വിലയുള്ള ഫ്രഞ്ച് ബുൾ ഡോഗിനെ മോഷ്ടിച്ച സ്ത്രീകൾ അറസ്റ്റിൽ
ഹൂസ്റ്റൺ : പെറ്റ് സ്റ്റോറിൽ നിന്നും പതിനായിരത്തിലധികം ഡോളർ വിലയുള്ള ഫ്രഞ്ച് ബുൾ ഡോഗ് വിഭാഗത്തിൽപ്പെട്ട പട്ടിക്കുട്ടിയെ മോഷ്ടിച്ച രണ്ടു സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു. ജൂലൈ 5 തിങ്കളാഴ്ച ഉച്ചയ്ക്കാണ് പീറ്റ്ലാന്റ് വുഡ്ലാന്റ്സ് പെറ്റ് സ്റ്റോറിൽ നിന്നും സ്ത്രീകൾ പപ്പിയെ മോഷ്ടിച്ചത്.
സ്റ്റോറിൽ എത്തിയ ഇരുവരും 14 മാസം പ്രായമുള്ള പട്ടിക്കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടു. മാനേജർ കാണിച്ചു കൊടുക്കുന്നതിനിടയിൽ പട്ടിക്കുട്ടിയെ തട്ടിയെടുത്ത് ഇരുവരും മുന്നിൽ പാർക്കു ചെയ്തിരുന്ന ക്രിസ്ലർ പിറ്റി ക്രൂസിയറിൽ രക്ഷപ്പെടുകയായിരുന്നു. നമ്പർ പ്ലേറ്റ് നീക്കം ചെയ്തതുകൊണ്ടു കാറിന്റെ വിശദവിവരങ്ങൾ ലഭിച്ചില്ല. പൊലിസിൽ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെറ്റ് സ്റ്റോറിനു സമീപത്തുള്ള വുഡ്ലാന്റ്സ് മാളിനു സമീപം നീക്കം ചെയ്ത നമ്പർ പ്ലേറ്റ് വച്ചു പിടിപ്പിക്കുന്നതിനിടയിൽ ഇരുവരേയും പൊലിസ് പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത പട്ടിക്കുട്ടിയെ സുരക്ഷിതമായി സ്റ്റോറിൽ കൊണ്ടുവന്നു.
ഇത്തരം കളവു ആദ്യമായാണ് ഇവിടെ നടക്കുന്നതെന്നും പട്ടിക്കുട്ടിയെ തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മാനേജർ ജോൺസ് പറഞ്ഞു.കസ്റ്റഡിയിലെടുത്ത സ്ത്രീകൾക്കെതിരെ പൊലിസ് കേസ്സെടുത്തു. അപൂർവ്വ ഇനത്തിൽപ്പെട്ട ഫ്രഞ്ച് ബുൾഡോഗിനു മാർക്കറ്റിൽ 15000 ഡോളർ വരെ വില ലഭിക്കും.