കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങി നീന്തുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു. ഏലൂർ മഞ്ഞുമ്മൽ പണിക്കകടവ് കാച്ചാനി കോടത്ത് പരേതനായ രവിയുടെ മകൻ കെആർ ബിജു (46) ആണ് മരിച്ചത്. ബിജു പുഴ നീന്തി കടക്കുന്നതിനിടെയാണ് മുങ്ങി മരിച്ചത്.

വൈകീട്ട് നാല് മണിയോടെയാണ് ബിജു പുഴയിലിറങ്ങിയത്. തുടർന്ന് എതിർ ദിശയിലേക്ക് നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടനെ പുഴയിൽ ഇറങ്ങിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

മൃതദേഹം മഞ്ഞുമ്മൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ- സുനിത. മക്കൾ - ദേവിക, അജിൽ. മാതാവ് ഉഷ.