- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീ സ്ട്രോംഗ്... ബീ ബ്യുട്ടിഫുൾ... സൗന്ദര്യത്തിനും കരുത്തിനും പെൺകുട്ടികളെ കായികരംഗത്തേക്ക് ആകർഷിക്കാനുള്ള ബ്രിട്ടീഷ് കാംപെയിൻ; രണ്ട് സിൻക്രൊണൈസ്ഡ് സ്വിമ്മേഴ്സിന്റെ ഫോട്ടോ ഷൂട്ട് വൈറലാകുമ്പോൾ
കരുത്താർന്ന മാംസപേശികളോടെയുള്ള തങ്ങളുടെ ശരീരപ്രകൃതിയെ ട്രോളുന്നവർക്ക് ചുട്ട മറുപടിയുമായി ടീം ജി ബി സിൻക്രൊണൈസ്ഡ് സ്വിമ്മേഴ്സ് തങ്ങളുടെ മികവുറ്റ പ്രകടനവുമായി എത്തിയിരിക്കുന്നു. ബ്രിസ്റ്റോളിൽ നിന്നുള്ള കെയ്റ്റ് ഷോർട്ടാൻ എന്ന 19 കാരിയും ഇസബെല്ലെ തോർപെ എന്ന20 കാരിയുമായിരിക്കും ഈ ഇവന്റിൽ ബ്രിട്ടനെ പ്രതിനിധീകരിച്ച് ടോക്കിയോ ഗെയിംസിൽ പങ്കെടുക്കുക. പ്രശസ്ത ലോഞ്ചുറേ നിർമ്മാതാക്കളായ ബ്ലൂബെല്ലയ്ക്കായി അടിവസ്ത്രങ്ങൾ അണിഞ്ഞ് ജലാന്തർഭാഗത്ത് ഷൂട്ട് നടത്തിയിരിക്കുകയാണ് ഇവർ.
കൂടുതൽ പെൺകുട്ടികളെ കായിക മേഖലയിലെക്ക് ആകർഷിക്കുന്നതിനായി നടത്തുന്ന സുന്ദരിയാകൂ കരുത്താർജ്ജിക്കു എന്ന പ്രചാരണ പരിപാടിയെ പിന്താങ്ങിക്കൊണ്ടാണ് ഇവർ രംഗത്തെത്തിയത്. അതിനായ് തങ്ങളുടെ അത്ലറ്റിക് ശരീരം അവർ പ്രദർശിപ്പിക്കുന്നുമുണ്ട്. സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനികളിൽ പകുതിയിലധികം പേരും ശരീരസംബന്ധിയായ പ്രശ്നങ്ങൾ മൂലവും ഫിസിക്കൽ എഡ്യുക്കേഷൻ പാഠങ്ങളുടെ അഭാവത്തിലും കായിക രംഗം വിട്ടുപോകുന്നു എന്ന കാര്യത്തിൽ അവബോധം വളർത്തുവാനാണ് ഈ നീന്തൽ താരങ്ങൾ ശ്രമിക്കുന്നത്.
കൂടുതൽ പേരും13 വയസ്സോടെ കായിക രംഗത്തോട് വിടപറയുന്നു. 16 വയസ്സാകുന്നതോടെ 64 ശതമാനം പെൺകുട്ടികളുംകായിക രംഗത്തോട് വിടപറയുന്നതായി ഒരു സർവ്വേ റിപ്പോർട്ടും ഉണ്ടായിരുന്നു. ജപ്പാനിൽ നടക്കുന്ന ഒളിംപിക്സിൽ ഏറെ മെഡൽ പ്രതീക്ഷയുള്ള ബ്രിട്ടീഷ് താരങ്ങളിൽ കെയ്റ്റും ലിസിയും ഉൾപ്പെടുന്നു. സ്ത്രീകളുടെ അത്ലറ്റിക് ശരീരത്തിന് സൗന്ദര്യമുണ്ടെന്ന് പെൺകുട്ടികളെ ബൊദ്ധ്യപ്പെടുത്തുക എന്ന ദൗത്യമാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്.
ദൃഢമായ മാംസപേശികളോടെയുള്ള ശരീരം പുരുഷന് മാത്രമേ ഇണങ്ങൂ എന്നും അത് ഒരു സ്ത്രീക്ക് അഭികാമ്യമല്ല എന്നും ആരാണ് തീരുമാനിച്ചത് എന്നാണ് കെയ്റ്റ് ചോദിക്കുന്നത്. അത് തികഞ്ഞ വിഢിത്തമാണെന്നും അവർ പറയുന്നു. ആരോഗ്യത്തിന്റെ ലക്ഷണമായ ശക്തിയാർന്ന ശരീരം പുരുഷന്മാർക്ക് മാത്രം ആവശ്യമായതാണെന്ന ചിന്ത തന്നെ കടുത്ത ലിംഗവിവേചനമാണെന്നും ഇവർ പറയുന്നു. നേരത്തേ തങ്ങളും സമൂഹം നിർവ്വചിക്കുന്ന സ്ത്രീ സൗന്ദര്യം സംരക്ഷിക്കുന്നതിൽ വ്യഗ്രത കാണിച്ചിരുന്നതായി ഇരുവരും പറഞ്ഞു. പിന്നീട് കായിക രംഗത്ത് എത്തിയതോടെ ആ തെറ്റിദ്ധാരണ മാറുകയയിരുന്നു.
തങ്ങളുടെ വിരിഞ്ഞ തോളിനെ കുറിച്ചും വലിപ്പം കുറഞ്ഞ സ്തനങ്ങളെ കുറിച്ചും അതുപോലെത്തന്നെ ചെറിയ നിതംബത്തെക്കുറിച്ചുമൊക്കെയുള്ള കമന്റുകൾ ആദ്യമാദ്യം വിഷമിപ്പിച്ചിരുന്നെങ്കിലും, ഇപ്പോൾ തങ്ങളുടെ ശരീര പ്രകൃതം തികഞ്ഞ ആത്മവിശ്വാസമാണ് തരുന്നതെന്ന് അവർ പറഞ്ഞു. ഒളിംപിക്സ് മോഹം പൂവണിയാൻ നീണ്ട 10 വർഷക്കാലമായി ഇരുവരും കടുത്ത പരിശീലനത്തിലായിരുന്നു.
നീന്തൽ താരങ്ങൾക്ക് സ്വാഭാവികമായും വിരിഞ്ഞ തോൾ ഉണ്ടാകും. ആദ്യമാദ്യം അത് മറയ്ക്കുവാൻ അയഞ്ഞ വസ്ത്രങ്ങളായിരുന്നു താൻ ഉപയോഗിച്ചിരുന്നതെന്ന് ലിസി പറഞ്ഞു. എന്നാൽ ഇപ്പോൾ അത് പ്രദർശിപ്പിക്കുന്നതിൽ താൻ ഒട്ടും ലജ്ജിക്കുന്നില്ല എന്നും അവർ പറഞ്ഞു. 7 വയസ്സുമുതൽ 9 വയസ്സുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം കായിക വിദ്യാഭ്യാസം നൽകിയിരുന്നു. എന്നാൽ അത് ഒന്നിപ്പിച്ചപ്പോൾ ധാരാളം പെൺകുട്ടികൾ ക്ലാസ്സുകൾ ഉപേക്ഷിച്ചെന്നും അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ