വാഷിങ്ടൻ ഡിസി: അമേരിക്കയിലുടനീളമുള്ള മത സ്ഥാപനങ്ങൾ, പള്ളികൾ തുടങ്ങിയ നോൺ പ്രൊഫിറ്റ് സ്ഥാപനങ്ങളുടെ ടാക്സ് എക്സംപറ്റ് സ്റ്റാറ്റസ് നീക്കം ചെയ്തിരുന്നത് പുനഃസ്ഥാപിക്കാൻ ഇന്റേണൽ റവന്യു സർവീസ് തീരുമാനിച്ചു. ഇതു സംബന്ധിച്ചു വിജ്ഞാപനം ഐആർഎസ് പുറപ്പെടുവിച്ചു. ജൂലൈ 6 നാണ് എല്ലാ മതസ്ഥാപനങ്ങൾക്കും പള്ളികൾക്കും ആഹ്ലാദകരമായ തീരുമാനം ഉണ്ടായത്.

ഐആർഎസിന്റെ മുൻ തീരുമാനത്തിനെതിരെ ലീഗൽ അഡ്വക്കേറ്റ്സ് ഗ്രൂപ്പായ ഫസ്റ്റ് ലിബർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ശക്തമായി രംഗത്തെത്തിയിരുന്നു. ബൈബിൾ പഠനമെന്നതു റിപ്പബ്ലിക്കൻ പാർട്ടിയുമായും സ്ഥാനാർത്ഥികളുമായും ബന്ധപ്പെട്ടു കിടക്കുന്ന വിഷയമാണെന്നു ഐആർഎസിന്റെ വിശദീകരണം പ്രമുഖ റിപ്പബ്ലിക്കും ലൊ മേക്കേഴ്സിന്റെ വിമർശനത്തിന് വിധേയമായിരുന്നു.

ചാരിറ്റബിൾ, റിലിജിയസ്, എജുക്കേഷണൽ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി 2019 ൽ ഇൻ കോർപറേറ്റ്സ് ടെക്സസ് നോൺ പ്രോഫിറ്റ് കോർപറേഷന്റെ ടാക്സ് എക്സംപ്റ്റിനു വേണ്ടിയുള്ള അപേക്ഷ ഐആർഎസ് ഡയറക്ടർ സ്റ്റീഫൻ എ. മാർട്ടിൻ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഇപ്പോൾ പുതിയ തീരുമാനത്തിലേക്കു വഴിതെളിച്ചത്. ടെക്സസ് റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ്, തീരുമാനത്തെ സ്വാഗതം ചെയ്തു. രാഷ്ട്രീയ ആയുധമായി ബൈഡൻ ഭരണകൂടം ഐആർഎസിനെ ഉപയോഗിക്കുകയാണെന്ന് ക്രൂസ് ആരോപിച്ചു.