- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ സൗദിയിലേക്കുള്ള തിരിച്ചുവരവ്; പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാർ ഉടൻ പരിഹാരം കാണണം - റിയാദ് കേളി
റിയാദ് : കോവിഡ് മഹാമാരിയെ തുടർന്ന് നാട്ടിലകപ്പെട്ട് പോയ പ്രവാസികളുടെ തിരിച്ചുവരവിനുള്ള കടമ്പകൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേളി കലാസാംസ്‌കാരിക വേദി ആവശ്യപ്പെട്ടു. നാട്ടിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് ഇതുവരെ യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. അതുകാരണം ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള പ്രവാസികൾ മറ്റു രാജ്യങ്ങളിൽ പോയി അവിടെ 14 ദിവസത്തെ ക്വാറന്റയിൻ പൂർത്തിയാക്കിയതിന് ശേഷമാണു സൗദിയിലേക്ക് പ്രാവേശിക്കുന്നത്. സൗദിയിൽ എത്തിയാലും സൗദി സർക്കാർ നിർദ്ദേശിക്കുന്ന ഹോട്ടലുകളിൽ തങ്ങളുടെ സ്വന്തം ചെലവിൽ 7 ദിവസത്തോളം ക്വാറന്റയിൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ.
രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് 7 ദിവസത്തെ ക്വാറന്റയിൻ വ്യവസ്ഥ സൗദി അധികൃതർ ഒഴിവാക്കിയിട്ടുണ്ട്. ഈ ആനുകൂല്യം കിട്ടാൻ തങ്ങളുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് സൗദി മന്ത്രാലയത്തിന്റെ ഔദ്യോഗിക കോവിഡ് പോർട്ടലായ 'തവക്കൽനയിൽ' അപ്ലോഡ് ചെയ്യണം. എന്നാൽ അപ്ലോഡ് ചെയ്യുന്നതിന് പലർക്കും പലവിധത്തിലുള്ള തടസ്സങ്ങൾ നേരിടുകയും സർട്ടിഫിക്കറ്റ് സൗദി എംബസിയിൽ അറ്റസ്റ്റ് ചെയ്യണം എന്ന അറിയിപ്പുമാണ് ലഭിക്കുന്നത്.
ഇത്തരം സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി കിട്ടാനും, രണ്ട് ഡോസ് വാക്‌സിനെടുത്ത മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും സൗദിയിൽ നേരിട്ട് പ്രവേശിക്കാനുമുള്ള സൗകര്യം നേടിയെടുക്കാനുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ എംബസിക്കും, കേന്ദ്ര വിദേശകാര്യ വകുപ്പിനും, നോർക്കയ്ക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ഈ ആവശ്യങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാർ നയതന്ത്ര തലത്തിൽ തക്കതായ ഇടപെടൽ അടിയന്തിരമായി നടത്തണമെന്നും കേളി സെക്രട്ടറിയറ്റിന്റെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.