- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ് ഫ്രാൻസിസ് നോർത്തുകൊറിയ സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; ഒരു മാർപാപ്പ നോർത്തുകൊറിയ സന്ദർശിക്കാൻ ഒരുങ്ങുന്നത് ഇതാദ്യം
പോപ് ഫ്രാൻസിസ് നോർത്തുകൊറിയ സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗത്തുകൊറിയയുടെ ഇന്റലിജൻസ് വിഭാഗമാണ് തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. പോപ് ഫ്രാൻസിസിന്റെ സന്ദർശനം സാധ്യമായാൽ ഇതാദ്യമായിരിക്കും ഒരു മാർപാപ്പ ഏകാധിപത്യ രാജ്യമായ നോർത്തുകൊറിയ സന്ദർശിക്കുക.
നൂറുകണക്കിന് നോർത്തുകൊറിയൻ കത്തോലിക്കരാണ് നോർത്തുകൊറിയൻ കാത്തോലിക് അസോസിയേഷന്് കീഴിൽ വിശ്വാസം അർപ്പിക്കുന്നത്. 2018ൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ചയ്ക്ക് കിം ജോങ് ഉൻ എത്തിയപ്പോൾ ഉത്തര കൊറിയ സന്ദർശിക്കാൻ മാർപാപ്പയെ ക്ഷണിച്ചിരുന്നു. സമാധാനം കൈവരിക്കാൻ സഹായിച്ചാൽ ചില സാഹചര്യങ്ങളിൽ രാജ്യത്തേക്കുള്ള ഒരു യാത്ര പരിഗണിക്കുമെന്ന് മാർപാപ്പ പറഞ്ഞിരുന്നു. ഫ്രാൻസിസ് മാർപാപ്പയെ പ്യോങ്യാങിലേക്ക് കിം ക്ഷണിച്ചതായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഇൻ വക്താവ് പറഞ്ഞു.
Next Story