ത്തറിൽ ജൂലൈ 12 മുതൽ നിലവിൽ വരുന്ന ക്വാറന്റൈൻ ഇളവുകളിൽ കൂടുതൽ വ്യക്തത വരുത്തി ആരോഗ്യമന്ത്രാലയം. ഇന്ത്യയുൾപ്പെടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും വാക്‌സിനേഷൻ പൂർത്തിയാക്കിയ രക്ഷിതാക്കൾക്കൊപ്പം വരുന്ന 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല.

പകരം പത്ത് ദിവസം ഹോം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും. പന്ത്രണ്ട് മുതൽ പതിനെട്ട് വരെയുള്ള കുട്ടികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ആവശ്യമാണെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന അറിയിപ്പ്. ഇതിൽ മാറ്റം വരുത്തിയാണ് പുതിയ അറിയിപ്പ് ആരോഗ്യമന്ത്രാലയം ട്വിറ്ററിൽ നൽകിയിരിക്കുന്നത്.