വാഷിങ്ടൺ, ഡി.സി:അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചലസ് മേയർ എറിക്ക് ഗാർസെറ്റിയെ ഇന്ത്യയിലെ യു എസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റ് ചെയ്തതായി . ജൂലൈ 9 വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചു. ഇനി സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട് .

1971 ഫെബ്രുവരി 4 നു ജനിച്ച ഗാർസെറ്റി പരിചയ സമ്പന്നനായ രാഷ്ട്രീയകാരനായാണ് അറിയപ്പെടുന്നത്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദം നേടിയ ഗാർസെറ്റി റോഡ്സ് സ്‌കോളർ എന്ന നിലയിൽ ഓക്സ്ഫോർഡിലും പഠനം തുടര്ന്നു. അല്പകാലം അദ്ധ്യാപകനായിരുന്നു .

പന്ത്രണ്ട് വർഷം സിറ്റി കൗൺസിലറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഗാർസെറ്റി 2013-ൽ ലോസ് ഏഞ്ചലസ് നാല്പത്തിരണ്ടാമത്തെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് .2006 മുതൽ 2012 വരെ സിറ്റി കൗൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് , സിറ്റിയിലെ ആദ്യം തിരഞ്ഞെടുക്കപ്പെട്ട ജ്യൂയിഷ് മേയർ കൂടിയാണ് ഗാർസെറ്റി.