- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിച്ച ജീവനക്കാർക്ക് പിഎഫ് തുക ലഭിച്ചില്ലെന്ന വാർത്ത വാസ്തവ വിരുദ്ധം; ആനുകൂല്യങ്ങൾ കൃത്യസമയത്ത് തന്നെ വിതരണം ചെയ്തുവരുന്നു എന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിരമിക്കുന്നവർക്കുള്ള പി.എഫ് ആനുകൂല്യങ്ങൾ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് തന്നെ നൽകി വരുന്നതായി കെഎസ്ആർടിസി എംഡി അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ മാസം വിരമിച്ച ജീവനക്കാർക്ക് പി എഫ് തുക ലഭിച്ചില്ലെന്ന തരത്തിൽ ആരോപണം ഉന്നയിച്ച് വരുന്ന മാധ്യമവാർത്തകൾ വാസ്തവ വിരുദ്ധമാണ്.
കെഎസ്ആർടിസി സർവീസിൽ നിന്നും വിരമിക്കുന്നവർ വിരമിക്കുന്നതിന് 6 മാസം മുൻപ് തന്നെ പി എഫ് തുക തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ യഥാസമയം പി എഫ് തുക തിരികെ ലഭിക്കുന്നതിന് വേണ്ടി അപേക്ഷ സമർപ്പിക്കാത്തതും, ലോക്ക് ഡൗൺ കാരണവുമാണ് തുക വിതരണം ചെയ്യുന്നതിന് നേരിയ കാലതാമസം നേരിട്ടത്.
നിലവിൽ 2021ഏപ്രിൽ, മെയ് മാസങ്ങളിൽ സർവീസിൽ നിന്നും വിരമിച്ച 658 പേരിൽ 413 അപേക്ഷകളാണ് ലഭിച്ചത്. അതിൽ നിന്നും 300 ഓളം പേർക്ക് തുക നൽകി കഴിഞ്ഞു. ബാക്കി 113ഓളം പേരുടെ പി എഫ് തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ബാക്കി വരുന്ന 245 പേരുടെ അപേക്ഷ യൂണിറ്റുകളിൽ നിന്നും അടിയന്തിരമായി ലഭ്യമാക്കുന്നതിന് വേണ്ടി യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയതായും കെഎസ്ആർടിസി അറിയിച്ചു
മറുനാടന് മലയാളി ബ്യൂറോ