മുംബൈ: ചോദിച്ച പണം നൽകാത്തതിന്റെ ദേഷ്യത്തിൽ ട്രാൻസ്‌ജെൻഡർ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചിട്ടു. കുഞ്ഞ് മരിച്ചതിന് പിന്നാലെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ പലയിടങ്ങളിലും കുഞ്ഞ് ജനിച്ചാൽ സന്തോഷസൂചകമായി ട്രാൻസ്‌ജെൻഡറുകൾക്ക് പണവും മറ്റു വസ്തുക്കളും (ബക്ഷിഷ്) നൽകുന്ന പതിവുണ്ട്.

ഇതനുസരിച്ച് ട്രാൻസ്‌ജെൻഡർ കന്നുവും കൂട്ടാളിയും പെൺകുഞ്ഞിന്റെ വീട്ടിലെത്തി 2000 രൂപയും സാരിയും ചോദിച്ചു. എന്നാൽ, വൈകിട്ടു കുഞ്ഞിന്റെ പേരിടലിനു വരാൻ പറഞ്ഞ് അവർ തിരിച്ചയച്ചതോടെ തർക്കവും വഴക്കുമായി. അന്നു രാത്രിയാണ് കുഞ്ഞിനെ തട്ടിയെടുത്തു ക്രൂരമായി കൊലപ്പെടുത്തിയത്. കന്നു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.