- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വൈദ്യരത്നം ഡോ: പി കെ വാര്യരുടെ നിര്യാണത്തിൽ എൻ സി പി ഓവർസീസ് യു. എ ഇ കമ്മറ്റി അനുശോചിച്ചു
ആയുർവേദ ചികാത്സാരംഗത്ത് അനന്തസാധ്യതകളുടെ അഭൗമ ലോകം മാനവീകതയ്ക്കു മുന്നിൽ തുറന്നു കാട്ടിയ ആര്യവൈദ്യ കുലപതി ഡോ: പി കെ വാര്യരുടെ നിര്യാണത്തിൽ ഒ എൻ സി പി യു. എ ഇ കമ്മറ്റി അനുശോചനം അറിയിച്ചു.
114 വർഷം മുൻപ് കോട്ടക്കലിൽ സ്ഥാപിതമായ കോട്ടക്കൽ ആര്യവൈദ്യശാല എന്ന സ്ഥാപനത്തിലെ ആയുർവേദ ചികിത്സാരീതിയുടെ തിളക്കം പാരമ്പര്യ ചികിത്സാരീതികളിലൂടെ ലോകത്തിന്റെ നിറുകയിൽ ഉയർത്തിക്കാട്ടുന്നതിൽ ഡോ: പി കെ വാരിയർ വഹിച്ച സ്തുത്യർഹമായ സേവനം ഇന്ന് കോട്ടക്കലിനെ മാത്രമല്ല കേരളത്തേയും, അതിലുപരി ഇന്ത്യയെത്തന്നെയും ലോകത്തിന്റെ വൈദ്യശാസ്ത്ര രംഗത്ത് മുൻപന്തിയിൽ നിർത്തുന്നു. അതിന്റെ ഭാഗമായി രാജ്യത്തിന്റെ പരമോന്നത ബഹുമതികളായ പത്മശ്രീ പുരസ്‌ക്കാരവും, പത്മഭൂഷൺ പുരസ്‌ക്കാരവും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
വൈവിദ്യമർന്ന വകഭേദങ്ങളിൽ രോഗങ്ങൾ മാനവരാശിയെ കാർന്നുതിന്നുന്ന ഈ കാലഘട്ടത്തിൽ ആയുർവേദ ചികിത്സാ രീതികളിലൂടെ പ്രതിരോധങ്ങളുടെ വൻകോട്ടകൾ കെട്ടി വൈദ്യശാസ്ത്രത്തെ കേരളത്തിന്റെ പരമ്പരാഗത രീതിയിലൂടെ ലോകത്തിന് പരിചയപ്പെടുത്താൻ സാധിച്ച ഡോ : പി കെ വാരിയരുടെ വിയോഗം വൈദ്യശാസ്ത്രരംഗത്ത് ഒരു തീരാനഷ്ടമാണെന്നും, ആര്യവൈദ്യ കുലപതിയുടെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബങ്ങളോടൊപ്പം കേരള ജനതയോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു എന്നും എൻ സി പി ഓവർസീസ് യു. എ ഇ കമ്മറ്റിക്കു വേണ്ടി പ്രസിഡണ്ട് രവി കൊമ്മേരി, ജനറൽ സിക്രടറി സിദ്ദിഖ് ചെറുവീട്ടിൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സീനിയർ വൈ. പ്രസിഡന്റ് ബാബു ലത്തീഫ്, ട്രഷറർ ഷാജു നേമ, കമ്മറ്റി ഭാരവാഹികളായ കൃഷ്ണൻ ഗുരുവായൂർ, തോമസ് മുണ്ടൻപിള്ളി, വിവേക്, റോയ് എന്നിവരും പങ്കുചേർന്നു