സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള സഹകരണ മേഖലയയെ തങ്ങളുടെ സമ്പൂർണ്ണ വരുതിയിലാക്കി സംഘ് വത്കിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് പുതിയ സഹകരണ വകുപ്പ് രൂപീകരിച്ചതും അതിന് അമിത്ഷായ്ക്ക് തന്നെ ചുമതല നൽകിയതുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. രാജ്യത്ത് കേരളം, തമിഴ്‌നാട് പശ്ചിമ ബംഗാൾ അടക്കമുള്ള ഇനിയും സംഘ്പരിവാർ രാഷട്രീയത്തിന് വിധേയപ്പെടാത്ത സംസ്ഥാനങ്ങളുടെ പ്രദേശിക മുന്നേറ്റങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കാനും പ്രദേശിക സമ്പദ് ഘടനയെ താറുമാറാക്കാനുമാണ് ബിജെപി സർക്കാർ നീക്കം. ഗുജറാത്തിൽ പരീക്ഷിച്ച് വിജയിച്ച ഗൂഢതന്ത്രമാണ് രാജ്യത്തെല്ലാം നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളും ഭരണഘടനാ മൂല്യങ്ങളെ അംഗീകിരക്കുന്നവരുമായ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.