വാഷിങ്ടൺ : വാക്സിനേഷൻ ലഭിച്ച അദ്ധ്യാപകർക്കും, ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും മാസ്‌ക് ധരിക്കാതെ സ്‌ക്കൂളിൽ ഹാജരാകാമെന്ന് സി.ഡി.സി.കെ.12 സ്‌ക്കൂളുകളിലാണ് ഇതു ബാധകമായിരിക്കുന്നതെന്ന് ജൂലായ് 9ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

ഫാൾ ടേമിന് വേണ്ടി തയ്യാറെടുക്കുന്ന സ്‌ക്കൂളുകൾ ഉൾപ്പെടുന്ന പ്രാദേശിക ഭരണാധികാരികൾ, അഡ്‌മിനിസ്ട്രേഡേഴ്സ് എന്നിവർക്കാണ് ഇതു സംബന്ധിച്ചു ഹെൽത്ത് ഏജൻസി നിർദ്ദേശം ന്ൽകിയിരിക്കുന്നത്.

വാക്സിനേറ്റ് ചെയ്യാത്ത രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ വിദ്യാലയങ്ങളിലും നിർബന്ധമായി മാസ്‌ക് ധരിക്കേണ്ടതാണെന്നും സി.ഡി.സി. നിർദ്ദേശിക്കുന്നു. അതോടൊപ്പം അദ്ധ്യാപകരും, വിദ്യാർത്ഥികളും ചുരുങ്ങിയത് മൂന്നടി അകലം പാലിക്കണമെന്നും, ഇതു വൈറസ് വ്യാപനം പരമാവധി തടയുമെന്നും സി.ഡി.സി. വക്താവ് പറഞ്ഞു.

ആദ്യമായാണ് സി.ഡി.സി. ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കുന്നത്.
കോവിഡ് 19നുമായി ബന്ധപ്പെട്ട് കൂടുതൽ അപകടകാരികളായ ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം സൗത്ത്, സൗത്ത് വെസ്റ്റ്, മിഡ് വെസ്റ്റ് സംസ്ഥാനങ്ങളിൽ ഭീഷണിയുയർത്തുന്ന സാഹചര്യത്തിന്റെ ഗൗരവം പാലിച്ചു പുതിയ മാർഗ നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ കൊണ്ടുവരുമെന്നും സി.ഡി.സി. അറിയിച്ചു. വാക്സിനേറ്റ് ചെയ്യുന്നതിന് അദ്ധ്യാപകരും, കുട്ടികളും ഉടൻ തയ്യാറാകണമെന്നും ഇവർ അഭ്യർത്ഥിച്ചു.