ഫ്ലോറിഡാ : എവർഗ്ലെയ്ഡിൽ നിയന്ത്രിതമില്ലാതെ പെരുകി കൊണ്ടിരിക്കുന്ന ബർമീസ് പൈത്തോണുകളെ പിടികൂടുന്നതിനുള്ള മത്സരത്തിന് ജൂലായ് 9 വെള്ളിയാഴ്‌ച്ച തുടക്കം കുറിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇത് വരെ 450 പേർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞിട്ടുണ്ട് . പത്തു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പൈത്തോണിനെ പിടികൂടുന്നവർക്ക് 10,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട് .

ബർമീസ് പൈത്തോൺ ഫ്ളോറിഡയുടെ സ്വന്തമല്ലെന്നും, ഇവ പെരുകുന്നത് പക്ഷികളെയും റെപ്‌റ്റൈൽസിനെയും ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ഇവയെ പിടികൂടി നശിപ്പിക്കുന്നതിന് അനുമതി നല്കിയിരിക്കുന്നത് .

2000 മുതൽ ഫ്ലോറിഡാ സംസ്ഥാനത്ത് നിന്നും 13,000 ബർമീസ് പൈത്തോണിനെ പിടികൂടി നശിപ്പിച്ചിട്ടുണ്ട് .ഫ്ലോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത് .

ഫ്ലോറിഡയിലെ എവർഗ്ലേയ്ഡ് പെരുമ്പാമ്പുകളുടെ പറുദീസയായിട്ടാണ് അറിയപ്പെടുന്നത് . നൂറുകണക്കിന് ബർമീസ് പൈത്തോണിനെ ഈ മത്സരത്തിൽ പിടികൂടാൻ ആകുമെന്നാണ് ഇവർ അവകാശപ്പെടുന്നത് .