- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ ഫ്‌ളാറ്റിൽ ലക്ഷദ്വീപ് പൊലീസ് നടത്തിയ റെയ്ഡ് മനുഷ്യത്വമില്ലാത്ത നടപടി; ആയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ
കൊച്ചി : ആയിഷ സുൽത്താനയുടെ ഫ്‌ളാറ്റിൽ ലക്ഷദ്വീപ് പൊലീസ് നടത്തിയ റെയ്ഡ് മനുഷ്യത്വമില്ലാത്ത നടപടിയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയിഷയെ സന്ദർശിച്ച് പിന്തുണ അറിയിച്ചു.
സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി, സംസ്ഥാന പ്രസിഡന്റ് സൂസൻകോടി, ട്രഷറർ സി എസ് സുജാത എന്നിവർക്കൊപ്പം ജില്ലാ പ്രസിഡന്റ് ടി വി അനിത, ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പ ദാസ് എന്നിവരും ആയിഷയെ സന്ദർശിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്താൻ കവരത്തി പൊലീസ് നടത്തിയ ശ്രമം വിഫലമായതിനെ തുടർന്നാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. കൃത്രിമത്തെളിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തികച്ചും അപലപനീയമാണ്.
ഫ്‌ളാറ്റിൽ റെയ്ഡ് നടത്തി ലാപ്‌ടോപ് പിടിച്ചെടുത്തതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ട്. ആയിഷയ്ക്കെതിരായ നീക്കങ്ങൾ മനുഷ്യത്വരഹിതവും മനുഷ്യാവകാശലംഘനവുമാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആയിഷയ്ക്ക് എല്ലാ പിന്തുണയും നൽകും. അതിന്റെ ഭാഗമായി അസോസിയേഷൻ 'ദ്വീപുനിവാസികൾക്കൊപ്പം... ആയിഷയ്ക്കൊപ്പം' എന്ന ക്യാമ്പയിൻ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.