കോന്നിയുടെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്യാനും, കോന്നി ടൂറിസത്തിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കാനുമായി ഇന്ന്(12) ഉന്നതതല സംഘത്തിന്റെ സന്ദർശനവും യോഗവും ചേരുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ടൂറിസം രംഗത്തെ വിദഗ്ധരും അനുഭവസമ്പത്തുള്ളവരുമായ പ്രമുഖർ സന്ദർശനത്തിലും യോഗത്തിലും പങ്കാളികളാകും. ബയോഡൈവേഴ്സിറ്റി സർക്യൂട്ടിന്റെ ഭാഗമായി കോന്നി മാറുമ്പോൾ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്യും.

ുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ യോഗം ആരംഭിക്കും. വിശ്വസഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര, ഹോസ്പിറ്റാലിറ്റി, ഇക്കോ ടൂറിസം രംഗത്തെ പ്രമുഖർ, ആർക്കിടെക്ച്ചർ രംഗത്തെ വിദഗ്ദ്ധർ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ മാസ്റ്റർ പ്ലാൻ രൂപീകരണത്തിന്റെ ഭാഗമാകുമെന്നും എംഎൽഎ പറഞ്ഞു.