- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിലെ ആരോഗ്യ പ്രവർത്തകർക്ക് നിർബന്ധിത കോവിഡ് വാക്‌സിനേഷൻ പരിഗണനയിൽ; 12 വയസിന് മുകളിലുള്ളവർക്കും നിർബന്ധിത വാക്സിനേഷനും നിർദ്ദേശം; ഹെൽത്ത് അഡൈ്വസറി ബോഡിയുടെ ആവശ്യം സർക്കാർ പരിഗണനയിൽ
കോവിഡ് 19 ബാധിതരുമായി സമ്പർക്കം പുലർത്തുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും മറ്റ് പ്രൊഫഷണലുകൾക്കും കാലതാമസമില്ലാതെ കൊറോണ വൈറസ് കുത്തിവയ്‌പ്പുകൾ നിർബന്ധമാക്കണമെന്ന് ഫ്രാൻസിലെ ഉന്നത ആരോഗ്യ ഉപദേശക സമിതി ശുപാർശ ചെയ്തു. കൂടാതെ 12 വയസ്സിനു മുകളിലുള്ളവർക്ക് നിർബന്ധിത പ്രതിരോധ കുത്തിവയ്‌പ്പ് നടത്താനുള്ള സാധ്യതയും ബോഡ് മുന്നോട്ട് വക്കുന്നുണ്ട്.
മാത്രമല്ല കൂടുതൽ സംരക്ഷണം വാഗ്ദാനം ചെയ്യുകയും ഡെൽറ്റ വേരിയന്റിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള ഫൈസർ അല്ലെങ്കിൽ മോഡേണ വാക്‌സിനുകൾക്ക് സാധിക്കുമെന്ന് കണ്ടെത്തിയതിനാൽ ഇവ ഉപയോഗിക്കാനും ആരോഗ്യവിഭാഗം നിർദ്ദേശിക്കുകയും ചെയ്തു.
ഇപ്പോൾ പ്രബലമായ ഡെൽറ്റ വേരിയന്റായതിനാൽ ആരോഗ്യ പ്രവർത്തകർക്ക് നിർബന്ധിത പ്രതിരോധ കുത്തിവയ്‌പ്പ് നൽകുന്നത് ഫ്രാൻസിലെ അണുബാധ നിരക്ക് കുത്തനെ കുറയ്ക്കാൻ കാരണമാകുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ചകളിൽ പറഞ്ഞിരുന്നു. കൂടാതെ 12 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും നിർബന്ധിത വാക്‌സിനേഷൻ ഏർപ്പെടുത്താൻ മെഡിക്കൽ സംഘവും നിർദ്ദേശം അധികാരികൾക്ക് മുമ്പിലെത്തിച്ചിട്ടുണ്ട്.