- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഇന്ന് മുതൽ ക്വീൻസ്ലാന്റിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റെയ്ൻ ഇല്ല; കോവിഡ് കേസുകൾ കുറഞ്ഞതോടെ ക്വാറന്റെയ്ൻ രഹിത യാത്ര പുനരാരംഭിച്ച് ന്യൂസിലന്റ്
ക്വീൻസ്ലാന്റിൽ നിന്ന് ന്യൂസിലൻഡിലേക്കുള്ള ക്വാറന്റയ്ൻ രഹിത യാത്ര തിങ്കളാഴ്ച അർദ്ധരാത്രി മുതൽ പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ ക്വീൻസ്ലാന്റിൽ നിന്നുള്ള ആർക്കും ക്വാറന്റെയ്ൻ ഇരിക്കാതെ ന്യൂസിലൻഡിലേക്ക് എത്താം. എന്നാൽ ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള ക്വാറന്റെയ്ൻ രഹിത യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
സിഡ്‌നിയിൽ നിന്നുള്ള മടക്ക വിമാനങ്ങൾ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ഫ്‌ളൈറ്റുകളിലെത്തുന്ന എല്ലാ യാത്രക്കാരും ന്യൂസിലാന്റിൽ എത്തുമ്പോൾ 14 ദിവസത്തേക്ക് നിയന്ത്രിത ക്വാറന്റയ്‌നിൽ കഴിയേണ്ടി വരും.സിഡ്നിയിൽ നിന്നുള്ള ഗ്രിൻ വിമാനങ്ങൾ ജൂലൈ 13 മുതൽ ഓക്ലാൻഡിലേക്കും ക്രൈസ്റ്റ്ചർച്ചിലേക്കും സർവീസുകൾ ആരംഭിക്കും. യാത്രക്കാർ MIQ- ൽ 14 ദിവസം പൂർത്തിയാക്കേണ്ടതുണ്ട്. പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനകൾ ആവശ്യമില്ല.
എന്നാൽ ക്യൂൻസ്ലന്റിൽ നിന്നും വിക്ടോറിയയിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന ഫലം കാണിച്ചാൽ മതിയാകും.അതേപോലെ നോർത്തേൺ ടെറിട്ടറി, വെസ്‌റ്റേൺ സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നീവിടങ്ങളിൽ നിന്നുള്‌ലവർക്കം നെഗറ്റീവ് പരിശോധന ഫലം കൈയിൽ കരുതേണ്ടതാണ്.