- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുർ: വണ്ടിപ്പെരിയാർ സംഭവത്തിൽ പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാരുടെ മൗനം കുറ്റകരമാണെന്ന് ബിജെപി സംസ്ഥാന ഉപാ ധ്യക്ഷൻ സി.സദാനന്ദൻ ആരോപിച്ചു.
വർധിച്ചു വരുന്ന സ്ത്രീ പീഡനതിനെതിരെയും വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടും മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ട്രേറ്റിനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വണ്ടി പെരിയാറിൽ നടന്ന ദാരുണ സംഭവം കേരളീയ മനസാക്ഷിയെ പിടിച്ചുലക്കുന്നതാണ്. കേസിലെ പ്രതി കേരളം ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാവാണെന്നത് കുറ്റ കൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു.
ഇന്ത്യയിലും പുറത്തും എന്തു കാര്യം നടന്നാലും കഥയെഴുതുകയും കവിതയെഴുതുകയും പ്രബന്ധമെഴുതുകയും വേണ്ടിവന്നാൽ പ്രക്ഷോഭം നടത്തുകയും ചെയ്യുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാർ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു പരിപാടിയിൽ മഹിളാ മോർച്ച ജില്ലാ അധ്യക്ഷ സ്മിത ജയമോഹൻ അധ്യക്ഷയായി..ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്,നേതാക്കളായ അർച്ചന വണ്ടിച്ചാൽ,വിജയൻ വട്ടിപ്രം,സീന,അശ്വതി തുടങ്ങിയവർ പങ്കെടുത്തു