- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ക്വാറന്റൈൻ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ; അംഗീകൃത വാക്സിനെടുത്തവർക്ക് ക്വാറന്റൈൻ ഇളവ്; വാക്സിനെടുക്കാത്ത കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം വിസിറ്റ് വിസയിൽ വരുന്നതിന് വിലക്ക്
ഖത്തറിൽ തിരിച്ചെത്തുന്നവർക്കായി അധികൃതർ പ്രഖ്യാപിച്ച ക്വാറന്റൈൻ ഇളവുകൾ നാളെ മുതൽ നിലവിൽ വരും. ഖത്തർ അംഗീകൃത വാക്‌സിനെടുത്ത ഏത് രാജ്യക്കാർക്കും ക്വാറന്റൈൻ ഒഴിവാക്കിയതാണ് പ്രധാന ഇളവ്. അതേസമയം ഖത്തറിന് പുറത്ത് ആറ് മാസത്തിലധികം താമസിക്കുന്നവർക്ക് തിരിച്ചുവരുമ്പോൾ പ്രത്യേക എൻട്രി പെർമിറ്റ് പുതുക്കണമെന്ന ഉത്തരവും നാളെ മുതൽ പ്രാബല്യത്തിൽ വരും.
മാത്രമല്ല വാക്സിനെടുക്കാത്ത കുട്ടികൾക്ക് വാക്സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഇന്ത്യയിൽനിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയിൽ വരാനാവില്ല. ഖത്തറിലെ പുതിയ യാത്രാനയം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഇന്ത്യൻ എംബസി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ ലഭിക്കില്ലെന്നതിനാൽ ഫലത്തിൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഖത്തറിലേക്ക് വിസിറ്റ് വിസയിൽ വരാനാവില്ല.
12 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽനിന്ന് ഖത്തറിലേക്ക് വരണമെങ്കിൽ പൂർണമായും വാക്സിനെടുത്തിരിക്കണം. ചെറിയ കുട്ടികളോടൊത്ത് സന്ദർശക വിസയിൽ ഖത്തറിലേക്ക് വരാനിരിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ തീരുമാനം.