വാഷിങ്ടൻ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡിനെ കുറിച്ചു വിവാദം പുരോഗമിക്കുമ്പോൾ ഗ്രാമങ്ങളിൽ വോട്ടർ ഐഡി നിയമം പ്രായോഗികമല്ലെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഫോട്ടോ കോപ്പി മെഷീനുകൾ ഗ്രാമപ്രദേശങ്ങളിൽ ലഭ്യമല്ല എന്നതാണ് ഇതിനു ന്യായീകരണമായി കമല ഹാരിസ് ചൂണ്ടികാട്ടിയത്.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ വോട്ടർ ഐഡി നിർബന്ധമാക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ സമ്മർദത്തെ കുറിച്ചു അഭിപ്രായമാരാഞ്ഞപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിലെ ഫോട്ടോ കോപ്പി സ്ഥാപനങ്ങളായ കിൻങ്കോസ്, ഓഫീസു മാക്സ് എന്നിവയുടെ സഹകരണം ഗ്രാമങ്ങളിൽ ലഭ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.ല ഹാരിസിന്റെ ഈ പ്രതികരണത്തിനെതിരെ സോഷ്യൽമീഡിയയിൽ ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലുള്ളവർക്ക് കാറോ, ഷോപ്പിങ് സൗകര്യങ്ങളോ, ഇന്റർനെറ്റോ ഇല്ലാ എന്നാണ് കമലയും ഡമോക്രാറ്റുകളും വിശ്വസിക്കുന്നതെന്ന് കൺസർവേറ്റീവ് കമന്റേറ്റർ സ്റ്റീവൻ എൽ മില്ലർ ട്വിറ്ററിൽ കുറിച്ചു. ഗ്രാമപ്രദേശങ്ങളിൽ സൗകര്യം വർധിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ളവരിൽ നിന്നും ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകരുതെന്നു പലരും അഭിപ്രായപ്പെട്ടു.