- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റസ്റ്റോറന്റുകളിലും പബ്ബുകളിലും കഫേകളിലും ഇൻഡോർ ഡൈനിങ് ഉടൻ; പ്രവേശനം രണ്ട് ഡോസ് വാ്ക്സിനും സ്വീകരിച്ചവർക്ക് മാത്രം; അയർലന്റിൽ ഈ മാസം 23 മുതൽ വാക്സിൻ സ്വീകരിച്ചവർക്ക് ഇളവുകൾ
രാജ്യത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ചൂം റസ്റ്റോറന്റുകൾ, പബ്ബുകൾ ഹോട്ടലുകൾ എന്നിവയിൽ ഇന്ഡോർ ഡൈനിങ് അനുവദിക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനം ആയി.രണ്ട ഡോസ് വാക്സിനുകളും സ്വീകരിച്ചവർക്ക് ഹോട്ടലുകളിൽ അടക്കം ഇൻഡോർ പ്രവേശനം അനുവദിക്കാനാണ് തീരുമാനം. ഇതിനായുള്ള നിയമഭേദഗതി സർക്കാർ അംഗീകരിച്ചു.
ജൂലൈ 23 മുതൽ ഇൻഡോർ ഡൈനിംഗുകൾക്ക് അനുമതി നൽകാം എന്നാണ് സർക്കാർ കരുതുന്നത്. കാബിനറ്റ് അംഗീകരിച്ച നിയമഭേദഗതി തുടർന്നുള്ള നടപടി ക്രമങ്ങൾക്ക് ശേഷം പ്രസിഡന്റ് ഒപ്പിട്ടാൽ മാത്രമേ രാജ്യത്ത് നടപ്പിലാക്കാൻ സാധിക്കൂ. ഇത് ഈ മാസം 23 നുള്ളിൽ പൂർത്തീകരിക്കാമെന്നാണ് സർക്കാർ കരുതുന്നത്.
ആറ് മാസത്തിനുള്ളിൽ കോവിഡ് വന്ന് രോഗമുക്തി നേടിയവർക്കും പ്രവേശനാനുമതി നൽകും. ഇവരും വാക്സിൻ സ്വീകരിച്ചവരും ഇത് തെളിയിക്കുന്ന രേഖകൾ കൈവശം കരുതണം. ഇത് കർശനമായി നടപ്പിലാക്കാൻ പൊലീസ് ഇടപെടൽ ഉണ്ടാവില്ല. മറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തരമായ പരിശോധനകൾ ഉണ്ടാവും. എന്നാൽ ഇത് നൂറ് ശതമാനം ഫലപ്രാപ്തിയുള്ള ഒരു സംവിധാനമാണെന്ന് കരുതുന്നില്ലെന്നും കാബിനറ്റ് വിലയിരുത്തി.
നിലവിൽ അനുവദിച്ചിട്ടില്ലെങ്കിലും ആന്റിജൻ ടെസ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്കും പ്രവേശനം അനുവദിക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന സൂചനയും കാബിനറ്റ് നൽകിയിട്ടുണ്ട്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് ആരെങ്കിലും തട്ടിപ്പ് നടത്താൻ ശ്രമിച്ചാൽ കുറഞ്ഞത് 2000 യൂറോ പിഴയും അല്ലെങ്കിൽ ഒരു മാസം തടവും ഇവർക്ക് ശിക്ഷ നൽകാനും നിയമമുണ്ട്.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും അമേരിക്ക, ബ്രിട്ടൻ, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ഇതേ മാനദണ്ഡങ്ങൾ പാലിച്ച് ഇൻഡോർ ഡൈനിംഗുകളിൽ പ്രവേശനം അനുവദിക്കും. വാക്സിനേറ്റഡ് ആയതോ രോഗമുക്തി പ്രാപിച്ചതോ ആയ രക്ഷിതാക്കൾക്കൊപ്പം 18 വയസ്സിന് താഴെയുള്ളവർക്കും ഇൻഡോർ ഡൈനിംഗിൽ പ്രവേശനം ലഭിക്കും. എന്നാൽ എല്ലാ സ്ഥാപനങ്ങളിലും സാമൂഹിക അകലം കൃത്യമായി പാലിക്കണം ഇതു സംബന്ധിച്ച മാർഗ്ഗ രേഖ ഉടൻ പുറത്തിറങ്ങും.