ഫുജൈറ: ഇന്ത്യയിൽ നിന്നുള്ള യാത്രനിയന്ത്രണം മൂലം നാട്ടിൽ കുടുങ്ങി ജോലി നഷ്ടപ്പെടുകയും , വിസ കാലാവധി അവസാനിക്കുകയും ചെയ്ത പതിനായിരക്കണക്കിന് പ്രവാസികളുടെ പ്രശ്‌നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് പരിഹാരം കാണാം സമ്മർദ്ദം ചെലുത്തുമെന്നും യുവ കോൺഗ്രസ് നേതാവും എറണാംകുളം എം പി യുമായ ഹൈബി ഈഡൻ എംപി.ഉറപ്പു നൽകി.

ഫുജൈറയിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം പി യുമായി ഇൻകാസ് ഫുജൈറ സംസ്ഥാന പ്രസിഡന്റ് കെ സി അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘടനാ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം . വിഷയം പാർലിമെന്റിൽ ഉന്നയിക്കുമെന്നും എം പി പറഞ്ഞു. പ്രവാസികളുടെ ദയനീയ സ്ഥിതി ഇൻകാസ് നേതാക്കൾ എം പി യെ ധരിപ്പിച്ചു.

കോവിഡ് മരണം മൂലം ഏക വരുമാന മാർഗം നഷ്ട്ടപ്പെട്ട പ്രവാസി കുടുംബങ്ങൾ മുഴുപ്പട്ടിണിയിലാണ് . ഇന്ന് വരെ ഒരു സഹായവും സർക്കാറിൽ നിന്നും ലഭിച്ചിട്ടില്ല. കോവിഡ് മരണ ലിസ്റ്റിൽ ഉൾപ്പെടുത്താതെ നഷ്ട്പരിഹാരത്തിനുള്ള അവസരവും സർക്കാർ നിഷേധിക്കുകയാണ്. ജോലി നഷ്ട്ടപ്പെട്ടു നാട്ടിൽ കുടുങ്ങിയവർക്കും ഒരു സഹായവും ലഭിച്ചിട്ടില്ല. പലരും ആത്മഹത്യയുടെ വക്കിലാണ്. ഇൻകാസ് നേതാക്കൾ ചൂടിക്കാട്ടി. പ്രവാസി പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന ജനപ്രതിനിധി എന്ന നിലയിൽ വലിയ പ്രതീക്ഷ ഉണ്ടെന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു. പ്രസിഡന്റ് കെ സി അബൂബക്കർ ജനറൽ സെക്രട്ടറി ജോജു മാതൃ , കേന്ദ്ര കമ്മിറ്റ വൈസ് പ്രസിഡന്റ് സതീഷ് കുമാർ, കോട്ടയം ജില്ലാ പ്രസിഡന്റ് ബിജോയ് ഇഞ്ചിപ്പറമ്പിൽ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.