മനാമ :മലങ്കര ഓർത്തഡോക്ൾസ് സഭയുടെ പരമാധ്യക്ഷ്യനും ,മലങ്കരയിലെ എട്ടാമത് കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനിയുടെ നിര്യാണത്തിൽ പത്തനംതിട്ട പ്രെവാസി അസോസിയേഷൻ ബഹ്റൈൻ അനുശോചിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനായി പ്രെവർത്തിച്ച ബാവതിരുമേനിയുടെ വിയോഗം നികത്താൻ കഴിയാത്ത ഒരു നഷ്ടം ആണെന്ന് പത്തനംതിട്ട പ്രെവാസി അസ്സോസിയേഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു .