ശ്രീകണ്ഠാപുരം:വയോധികയെ ബന്ധുവീട്ടിൽ വച്ച് പാതിരാത്രിയിൽ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. പയ്യാവൂർ സ്വദേശിനിയായ 63കാരിയാണ് തളിപ്പറമ്പ് പടപ്പേങ്ങാട്ടെ ബന്ധുവീട്ടിൽ വെച്ച് ബലാത്സംഗത്തിനിരയായതായി പയ്യാവൂർ പൊലീസിൽ പരാതി നൽകിയത്.

ഇക്കഴിഞ്ഞ ജൂൺ ഏഴിന് രാത്രി ഒരുമണിയോടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ ഇലക്ട്രിക് ഉപകരണം റിപ്പയർ ചെയ്യാനെത്തിയ വ്യക്തിയാണ് രാത്രിയിൽ വീട്ടിൽ വച്ച് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.