കുവൈത്ത് സിറ്റി: കുവൈത്തിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച മുതൽ 22 വ്യാഴാഴ്ച വരേയാണ് ഇത്തവണ ബലി പെരുന്നാൾ അവധി. ഇതിന് മുമ്പുള്ള രണ്ട് ദിവസവും ശേഷമുള്ള രണ്ട് ദിവസവും വാരാന്ത അവധി ദിവസങ്ങളായതിനാൽ ഫലത്തിൽ അടുപ്പിച്ച് ഒമ്പത് ദിവസം അവധി ലഭിക്കും.

യാത്രാനിയന്ത്രണങ്ങൾ ഉള്ളതിനാൽ വിദേശികൾക്ക് ഇത് ഉപയോഗപ്പെടുത്തി നാട്ടിൽ പോയിവരാൻ കഴിയില്ല. മുൻ വർഷങ്ങളിൽ ഈ അവധിയിൽ നിരവധി പ്രവാസികൾ കുടുംബത്തോടോപ്പം പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ പോയിരുന്നു.