- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലേക്ക് യാത്ര തിരിക്കും മുമ്പ് ഇഹ്തിറാസ് വെബസൈറ്റിൽ രജിസ്റ്റർ ചെയ്തോളൂ; രജിസ്റ്റർ ചെയ്യാത്തവർക്ക് പ്രവേശനം ഇല്ല; യാത്ര നയം കടുപ്പിച്ച് രാജ്യം
ദോഹ: ഖത്തറിലേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് നിർബന്ധമായും ഇഹ്തിറാസ് വൈബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്ന മുന്നറിയിപ്പുമായി ഖത്തർ അധികൃതർ.ഖത്തറിന്റെ പുതിയ യാത്രാ നയം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതു മുതൽ ആണ് പ്രീ-രജിസ്‌ട്രേഷൻ നിബന്ധന കടുപ്പിച്ചത്.
ഖത്തറിലേക്കുള്ള പ്രവേശന നടപടികൾ എളുപ്പമാക്കാനാണ് എല്ലാ യാത്രക്കാരും ഇഹ്തിറാസിൽ പ്രീ-രെജിസ്റ്റർ ചെയ്യേണ്ടത്.യാത്ര പുറപ്പെടുന്നതിന് പരമാവധി മൂന്ന് ദിവസം മുമ്പോ കുറഞ്ഞത് 12 മണിക്കൂർമുമ്പോ ആണ് ഇഹ്തിറാസ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്.
വെബ്‌സൈറ്റിലെത്തി യാത്രക്കാർ, യൂസർനെയിമും പാസ്വേഡും നല്കി അക്കൗണ്ട് ഉണ്ടാക്കുകയും തുടർന്ന് പാസ്പാർട്ട് കോപ്പി, ഐ.ഡി കോപ്പി, വാക്‌സിനേഷന്; സർട്ടഫിക്കറ്റ്, ഹോട്ടൽ ക്വാറന്റൈൻ ആവശ്യമുള്ള കേസുകളില്; ഡിസ്‌കവർ ഖത്തറിൽ നിന്നും ഹോട്ടൽ ബുക്ക് ചെയ്ത രേഖകൾ മുതലായവ അപ്ലോഡ് ചെയ്യുകയും ചെയ്ത് വേണം രജിസ്റ്റർ ചെയ്യേണ്ടത്.