- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രനിൽ മനുഷ്യൻ കാൽകുത്തിയ നാസയുടെ അപ്പോളോ 11 ദൗത്യത്തിൽ ഗുരുത്വാകർഷണം ബാധിക്കാത്ത പ്രത്യേക അടിവസ്ത്രങ്ങൾ ഒരുക്കിയത് ജോക്കി; ജോക്കിക്കായി പിന്നീട് അഞ്ചുവർഷം ഇവ നിർമ്മിച്ചത് കിറ്റക്‌സ്: നാസയും സാബുവും തമ്മിലുള്ള ബന്ധം
ന്യൂഡൽഹി: രണ്ടുവർഷം മുമ്പ് പ്രമുഖ അടിവസ്ത്ര ബ്രാൻഡായ ജോക്കി ഒരുവിശേഷ ആഘോഷം സംഘടിപ്പിച്ചു. വളരെ സുഖകരമായ അടിവസ്ത്രത്തിൽ, മനുഷ്യരെ ചന്ദ്രനിലേക്ക് അയച്ചതിന്റെ 50 ാം വാർഷികാഘോഷം. ബഹിരാകാശ യാത്രികരും, ശാസ്ത്രജ്ഞരും പിടിപ്പത് പണിയെടുത്ത് മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചെങ്കിൽ, അതിൽ ചെറുതല്ലാത്ത ഒരുപങ്ക് തങ്ങളും വഹിച്ചുവെന്നതിലായിരുന്നു കമ്പനിയുടെ ആഹ്ലാദം. ഗുരുത്വാകർഷണബലം ബാധിക്കാത്ത രീതിയിലുള്ള പ്രത്യേക സാങ്കേതിക വിദ്യയുപയോഗിച്ചാണ് ബഹിരാകാശ ഗവേഷകർക്കുള്ള അടിവസ്ത്രങ്ങളുടെ നിർമ്മാണം. 1962 ൽ ചാന്ദ്രയാത്രയ്ക്കുള്ള അപ്പോളോ 11 ദൗത്യത്തിൽ ഗുരുത്വാകർഷണം ബാധിക്കാത്ത തരത്തിലുള്ള അടിവസ്ത്രങ്ങളാണ് ഉപയോഗിച്ചത്.
നാസയുടെ അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിന്റെ ആഘോഷത്തിൽ തങ്ങളുടേതായ വിജയകരമായ പങ്കിന്റെ സന്തോഷം ചില ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ ജോക്കി പുറത്തുവിട്ടു. എല്ലാ മഹായാത്രകൾക്കും വലിയ ഒരുതുടക്കം ആവശ്യമാണ്. 50 വർഷം മുമ്പ് ജോക്കിയാണ് ആ യാത്രയ്ക്കുള്ള ബഹിരാരകാശ യാത്രികരുടെ അടിവസ്ത്രം ഡിസൈൻ ചെയ്തത്. ഗുരുത്വാകർഷണബലം ബാധിക്കാത്ത അടിവസ്ത്രങ്ങൾ. നീൽ ആംസ്‌ത്രോങ്, ബസ് ആൽഡ്രിൻ, മൈക്കൾ കോളിൻസ് എന്നിവർ തങ്ങളുടെ അന്തിമ ഉത്പന്നം ധരിച്ചതായും ജോക്കിയുടെ വെബസൈറ്റ് 2019 ജൂലൈയിൽ അവകാശപ്പെട്ടു.
ബഹിരാകാശ അടിവസ്ത്രം ജോക്കി കച്ചവടമാക്കി
ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് പ്രത്യേക തരം അടിവസ്ത്രങ്ങൾക്കായല്ല, നാസ പതിറ്റാണ്ടുകൾക്ക് മുമ്പ് തയ്യാറെടുത്തത്. ബഹിരാകാശ സഞ്ചാരത്തിനിടെ, സുഖകരമായ സ്‌പേസ് ഗ്ലോവുകൾക്ക് വേണ്ടിയായിരുന്നു അന്വേഷണം. ബഹിരാകാശ നടത്തത്തിനിടെ ചൂട് 250 0F മുതൽ -250 0F വരെയാകാം. ശരിയായ ചൂട് നിലനിർത്താൻ, നാസ ആശ്രയിച്ചത് ഫേസ് ചെഞ്ച്് മെറ്റീരിയൽസ് ആയിരുന്നു.(പിസിഎംസ്). ഉയർന്ന ചൂടിൽ പിസിഎംസ് ചൂട് വലിച്ചെടുക്കുകയും ഒരുകൂളിങ് ഇഫക്റ്റ് നിലനിർത്തുകയും ചെയ്യു. അതേസമയം, തീരെ താഴ്ന്ന താപനിലയിൽ പിസിഎമ്മുകൾ, തങ്ങൾ ശേഖരിച്ച ചൂട് പുറത്തുവിട്ട് സംഗതി ആകെ ചൂടാക്കും.
ഭൂമിയിലും സ്റ്റേകൂൾ
1990 കളിൽ ഒരുസ്വകാര്യ കമ്പനി നാസയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂമിയിലും പിസിഎമ്മുകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ നിർമ്മിക്കാനുള്ള ബൗദ്ധികാവകാശം സ്വന്തമാക്കി. കോളറാഡോ കേന്ദ്രമാക്കിയുള്ള ഔട്ട്‌ലാസ്റ്റ് ടെക്‌നോളജീസുമായി സഹകരിച്ച് വിസ്‌കോൻസിലെ കെനോഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോക്കി തങ്ങളുടെ അടിവസ്ത്രനിർമ്മാണത്തിനും ഈ സാങ്കേതിക വിദ്യ പ്രയോഗിച്ചു. 2011 മാർച്ചിൽ ജോക്കിയുടെ സ്‌റ്റേ കൂൾ അടിവസ്ത്രങ്ങൾ ഇറങ്ങി. ചൂട് നിയന്ത്രിക്കാനും വിയർപ്പ് കുറയ്ക്കാനും കഴിയുന്ന അടിവസ്ത്രങ്ങൾ എന്നായിരുന്നു വിപണി വാചകം. ടെക്‌നോളജി സയൻസ് ഫിക്ഷൻ പോലെ തോന്നാമെങ്കിലും ഗുണം മെച്ചമെന്നാണ് ജോക്കി കമ്പനി മേധാവികൾ പരസ്യം ചെയ്തത്. കായികതാരങ്ങൾ മുതൽ സാധാരണക്കാർ വരെ സ്റ്റേകൂൾ ടെക്‌നോളജി ആസ്വദിച്ചു. അങ്ങനെ ബഹിരാകാശ സഞ്ചാരികളും ഭൂമിയിലെ മനുഷ്യരും ഇക്കാര്യത്തിൽ തുല്യരായി.
കിറ്റക്‌സും ജോക്കിയും തമ്മിലെന്ത്?
കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിലാണ് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് കിറ്റക്‌സിന്റെ ജോക്കി ബന്ധം വിശദമാക്കിയത്. അമേരിക്കൻ ജോക്കിയുമായി അഞ്ച് വർഷത്തോളം കിറ്റക്‌സ് പങ്കാളികളായിരുന്നു എന്ന് സാബു ജേക്കബ് പറഞ്ഞു. ജോക്കിക്കായി പ്രത്യേക സാങ്കേതിക വിദ്യയുപയോഗിച്ച് അടിവസ്ത്രങ്ങൾ നിർമ്മിച്ചതായി കിറ്റക്‌സ് അദ്ദേഹം പറഞ്ഞു. തണുപ്പ് സമയത്ത് ചൂട് കിട്ടുന്നതും ചൂട് സമയത്ത് തണുപ്പ് കിട്ടുന്നതുമായ പ്രത്യേക ടെക്നോളജി ഉപയോഗിച്ചാണ് ജോക്കി ഇത്തരം അടിവസ്ത്രങ്ങൾ നിർമ്മിക്കുന്നതെന്നും. അഞ്ചുവർഷം അമേരിക്കൻ ജോക്കിയുടെ പാർട്ണറായിരുന്നെന്നുമായിരുന്നു സാബു ജേക്കബ് പറഞ്ഞത്.അരവിന്ദ് മിൽസ് അടക്കമുള്ളവയെ സമീപിച്ചെങ്കിലും നടക്കാതെ പോയ ശേഷമായിരുന്നു അമേരിക്കൻ ജോക്കി കിറ്റക്‌സിനെ സമീപിച്ചത്. കിറ്റക്‌സിന് അത് നിർമ്മിച്ച് നൽകാൻ കഴിഞ്ഞത് തങ്ങളുടെ നേട്ടമായും സാബു എണ്ണി പറഞ്ഞു
അമേരിക്കയിൽ പിറന്നുവീഴുന്ന ഒരു കുഞ്ഞ് പോലും കിറ്റെക്സിന്റെ വസ്ത്രം ധരിക്കാത്തവരായി ഉണ്ടാവില്ലെന്ന് സാബു ചാനൽ ചർച്ചയിൽ വാദിച്ചിരുന്നു. രണ്ട് വയസുവരെയുള്ള കുട്ടികളുടെ വസ്ത്ര നിർമ്മാണ രംഗത്ത് ലോകത്തിലെ തന്നെ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് കിറ്റെക്സെന്നും സാബു അവകാശപ്പെട്ടു. പത്ത് ലക്ഷം ഉടുപ്പുകളാണ് അമേരിക്കയിലേക്ക് ദിനംപ്രതി കിറ്റെക്സ് കയറ്റി അയക്കുന്നതെന്നും സാബു പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ