- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ക്യൂബൻ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു ജൊ ബൈഡൻ
വാഷിങ്ടൺ: ക്യൂബൻ ജനതയുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെതിരെ രാജ്യത്താകമാനം പതിനായിരങ്ങൾ പങ്കെടുത്ത പ്രക്ഷോഭങ്ങൾ നടന്നു വരുന്നതിനിടയിൽ അമേരിക്കൻ പ്രസിഡന്റ് സമരം ചെയ്യുന്നവർക്കു അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ജൂലായ് 12 തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ക്യൂബൻ ജനതക്ക് സമാധനപരമായി പ്രകടനങ്ങൾ നയിക്കുന്നതിനും, ജനങ്ങളെ ഭരിക്കേണ്ടതു ആരാണെന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതിനുള്ള അവകാശങ്ങൾ ബഹുമാനിക്കപ്പെടേ ണ്ടതാണെന്ന് പ്രസ്താവനയിൽ ബൈഡൻ ചൂണ്ടികാട്ടി.ജനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ക്യാബൻ സർക്കാർ തയ്യാറാകണമെന്നും ബൈഡൻ മുന്നറിയിപ്പു നൽകി.
പാൻഡമിക്കിന്റെ സാഹചര്യത്തിൽ ക്യൂബൻ ജനത ആഗ്രഹിക്കുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും, ദശാബ്ദങ്ങളായി ജനതയെ അടിച്ചമർത്തുന്നതിനും, സാമ്പത്തിക ഞെരുക്കത്തിലേക്കും നയിക്കുന്ന ക്യൂബൻ സർക്കാരിന്റെ നയങ്ങളിൽ സമൂലമാറ്റം ആവശ്യമാണെന്നും ബൈഡൻ പറഞ്ഞു.
കൂബൻ ഗവൺമെന്റിനെതിരെ ജൂലായ് 11 ഞായറാഴ്ചയാണ് ആയിരങ്ങൾ അണിനിരന്ന പ്രകടനം ഹവാനയുടെ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ച് മുന്നേറിയത്. ഇതിനെ തുടർന്ന് ക്യൂബൻ ഐലന്റിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. നൂറുകണക്കിന് ആളുകളെ പൊലീസ് അറസ്റ്റു ചെയ്തു. പലയിടങ്ങളിലും പൊലീസും, പ്രകടനനകാരുമായി ഏറ്റുമുട്ടി. കമ്മ്യൂണിസ്റ്റ് ഏകാധിപതി ഭരണം അവസാനിപ്പിക്കണമെന്നാണ് പ്രകടനക്കാർ ആവശ്യപ്പെടുന്നത്.