- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ബ്രിട്ടീഷ് കൊളംബിയ കാട്ട് തീ പടർന്ന് പിടിക്കുന്നു; ചിൽകോട്ടിൻ മേഖലയിൽ ഹൈവേ അടച്ചു; കൂടുതൽ ആളുകളെ കുടിയൊഴിപ്പിക്കൽ തുടരുന്നു
ബ്രിട്ടീഷ് കൊളംബിയ കാട്ട് തീ പടർന്ന് പിടിക്കുന്നത് ആശങ്ക ഉയർന്നു. ബിസിയിലെ ചിൽകോട്ടിൻ മേഖലയിലൂടെയുള്ള ഏക റോഡിന്റെ 50 കിലോമീറ്ററിലധികം കാട്ടുതീ പടർന്ന് പിടിച്ചതോടെ ഹൈവേ അടച്ചു.അതേസമയം തന്നെ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്യാനുള്ള ഉത്തരവുകൾ നിലവിലുണ്ട്. അഗ്‌നിശമന സേനാംഗങ്ങൾ ജോലിയിൽ മറ്റൊരു ദുഷ്‌കരമായ ദിവസത്തെ അഭിമുഖീകരിക്കുന്നതിനൊപ്പം ഇവിടുത്തെ ജനങ്ങളും ആശങ്കയിലാണ്.
7.5 ചതുരശ്ര കിലോമീറ്റർ കാട്ടുതീ കാരണം തത്ല തടാകത്തിനും അനാഹിം തടാകത്തിനുമിട യിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൈവേ 20 അടച്ചിരുന്നു.കരിബൂ റീജിയണൽ ഡിസ്ട്രിക്റ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട പലായന ഉത്തരവ് ഗണ്യമായി വിപുലീകരിച്ചിട്ടുണ്ട്. ബിഗ് സ്റ്റിക്ക് ഫയർ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാണെന്നും മാറിപോകണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, കംലൂപ്‌സ് പ്രദേശത്ത് ചൊവ്വാഴ്ച കൂടുതൽ പലായന ഉത്തരവുകൾ പ്രാബല്യത്തിൽ വന്നു. കാരണം പ്രവിശ്യയിലെ ഏറ്റവും വലിയ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന ജോലിക്കാരെ പിന്നോട്ട് നീക്കുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്്. വാൻകൂവറിനു കിഴക്കായി കംലൂപ്‌സിലെ സാവോന, കോപ്പർ ക്രീക്ക് പ്രദേശങ്ങൾക്ക് സമീപമുള്ള മറ്റ് 16 പ്രോപ്പർട്ടികൾ ഏറ്റവും പുതിയ ഓർഡറുകളിൽ ഉൾപ്പെടുന്നു.
കാട്ടുതീ ഇപ്പോൾ ഏകദേശം 402 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച് കഴിഞ്ഞു. തീപിടുത്തത്തിൽ കെട്ടിടങ്ങൾ തകർന്നതായോ നശിച്ചതായോ റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും അവ പരിശോധിക്കാൻ പ്രാദേശിക ജില്ലയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് നോർഡ്സ്‌ട്രോം പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ആരംഭിച്ച 20 എണ്ണം ഉൾപ്പെടെ 300 ലധികം തീപിടുത്തങ്ങൾ പ്രവിശ്യയിലുടനീളം തുടരുകയാണെന്ന് അഗ്നിസേനാ വിഭാഗം അറിയിച്ചിട്ടുണ്ട്.