- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തറയോട് പാകിയ നടപ്പാതകളിൽ കാൽനട യാത്രക്കാരുടെ സഞ്ചാരം മുടക്കി വാഹനങ്ങൾ പാർക്ക് ചെയ്യൽ; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :- തറയോട് പാകി മനോഹരമാക്കിയ നടപ്പാതകളിൽ കാൽനട യാത്രക്കാരുടെ സഞ്ചാരം മുടക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
നടപ്പാതകളിലെ പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിച്ച ശേഷം നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.
നടപ്പാത കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തിരുവനന്തപുരം നഗരത്തിലെ പതിവു കാഴ്ചയാണെന്ന് പരാതിക്കാരനായ തിരുവനന്തപുരം വികസന ഫോറം സെക്രട്ടറി എം. വിജയകുമാരൻ പരാതിയിൽ പറഞ്ഞു. നടപ്പാത കൈയേറുന്നതു കാരണം വയോജനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
Next Story