ചെന്നൈ: വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് അബദ്ധത്തിൽ വിഴുങ്ങിയതിന് പിന്നാലെ 43 വയസ്സുകാരി മരിച്ചു. വൽസരവാക്കം നിവാസി രാജലക്ഷ്മിയാണ് പല്ലുവിഴുങ്ങിയതിന് പിറ്റേ ദിവസം മരിച്ചത്. രാജലക്ഷ്മി ഏഴ് വർഷം മുൻപു മാറ്റിവച്ച മൂന്ന് പല്ലുകളിലൊന്നാണ് ഇളകി വയറ്റിൽ ചെന്നത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞു ഡോക്ടർമാർ തിരിച്ചയച്ചു. എന്നാൽ, പിന്നീടു കടുത്ത ഛർദിയുണ്ടായതിനു പിന്നാലെ മരണം സംഭവിക്കുക ആയിരുന്നു.