- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ; ഏഴരക്കോടിയുടെ ഭാഗ്യ സമ്മാനം തേടി എത്തിയത് മുംബൈ സ്വദേശി ഗണേശ് ഷിൻഡെയെ
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ. ഈ മാസവും. ഇന്നലെ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 10 ലക്ഷം ഡോളറിന്റെ (7.45 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചു. 363ാം സീരീസ് നറുക്കെടുപ്പിൽ ബ്രസീലിൽ ജോലി ചെയ്യുന്ന മുംബൈ താനെ സ്വദേശി ഗണേശ് ഷിൻഡെയെ തേടിയാണ് ഭാഗ്യമെത്തിയത്. ഇദ്ദേഹത്തിന്റെ 0207 നമ്പർ ടിക്കറ്റിന് ഏഴര കോടിയോളം രൂപ സമ്മാനം ലഭിച്ചത്.
36 വയസുകാരനായ ഗണേശ് ഇപ്പോൾ ബ്രസീലിലാണുള്ളത്. അവിടെ നാവികനായി ജോലി ചെയ്യുന്ന അദ്ദേഹം നിലവിൽ അവധിയിലാണ്. ഇതൊരു വലിയ അവസരമാണെന്നും ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. 1999ൽ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് ആരംഭിച്ച ശേഷം ഇതുവരെ 10 ലക്ഷം ഡോളർ സമ്മാനം ലഭിക്കുന്ന 181-ാമത്തെ ഇന്ത്യക്കാരനാണ് ഗണേശ്. നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളെടുക്കുന്നവരിലും ഏറ്റവുമധികം പേർ ഇന്ത്യക്കാരാണ്.
10 ലക്ഷ ഡോളറിന്റെ ഒന്നാം സമ്മാനത്തിന് പുറമെ റേഞ്ച് റോവർ സ്‌പോർട്ട് എച്ച്എസ്ഇ ഡൈനാമിക് 5.0 കാറും, ബി.എം.ഡബ്ല്യൂ ബൈക്കും ഇന്നത്തെ നറുക്കെടുപ്പിൽ വിജയികൾ സ്വന്തമാക്കി.