- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് മറ്റൊരു രോഗിക്ക്; ഒഹായോ ആശുപത്രി അധികൃതർ മാപ്പപേക്ഷിച്ച് രംഗത്ത്
ക്ലീവ്ലൻഡ് : ഒഹായോയിലുള്ള യൂണിവേഴ്സിറ്റി ആശുപത്രിയിൽ തെറ്റായ രോഗിയിൽ മറ്റൊരാൾക്ക് ലഭിക്കേണ്ട വൃക്ക വെച്ചുപീഡിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു . സംഭവത്തിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അധികൃതർ മാപ്പപേക്ഷിച്ചു. ഇതിനു ഉത്തരവാദികളായ ആശുപത്രിയിലെ രണ്ടു ജീവനക്കാരെ നിർബന്ധ അവധിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. ജൂലായ് രണ്ടിനാണ് അർഹരായ രോഗിക്ക് ലഭിക്കേണ്ട വൃക്ക മറ്റൊരാളിൽ ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ചത്. ഭാഗ്യത്തിനു വൃക്ക അനുയോജ്യമായിരുന്നതിനാൽ സ്വീകരിച്ച വ്യക്തിക്ക് കുഴപ്പമൊന്നുമില്ല.
ആരോഗ്യം സാവകാശം വീണ്ടെടുക്കുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. ജൂലായ് 12 തിങ്കളാഴ്ചയാണ് ആശുപത്രി അധികൃതർ വിവരം പുറത്തുവിട്ടത്.2021 ൽ ഇതുവരെ ഇവിടെ 95 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതായും കഴിഞ്ഞ വർഷം ഈ സംഖ്യ 194 ആയിരുന്നു. 1988 മുതൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 2761 വിജയകരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
തെറ്റായ വൃക്ക മാറ്റിവെക്കൽ മൂലം നേരത്തെ നൽകുവാൻ നിശ്ചയിക്കപ്പെട്ട രോഗിക്ക് വൃക്ക ലഭിക്കുന്നതിൽ താമസമുണ്ടായതായി അധികൃതർ പറഞ്ഞു.ആശുപത്രിക്കുണ്ടായ വീഴ്ച അംഗീകരിക്കുന്നുവെന്നും, ഇതിൽ ബന്ധപ്പെട്ട ഇരുരോഗികളുടേയും കുടുംബത്തോട് ഞങ്ങൾ മാപ്പപേക്ഷിക്കുന്നുവെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഈ ഗുരുതര വീഴ്ചയെകുറിച്ചു യുനൈറ്റഡ് നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗിനെ അറിയിച്ചിട്ടുണ്ട്.അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കുന്നതിനുവേണ്ടി 90318 പേരും കരൾ മാറ്റിവയ്ക്കാൻ 11845 പേരും ഹൃദയം മാറ്റിവയ്ക്കാൻ 3576 പേരും വെയിറ്റിങ് ലിസ്റ്റിലാണെന്ന് സംഘടന വെളിപ്പെടുത്തി.