- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടവേളയ്ക്ക് ശേഷം പുതിയ കോവിഡ് രോഗികളുടെ എണ്ണം 42,000 കടന്ന് ബ്രിട്ടൻ; തിങ്കളാഴ്ച്ചത്തെ സ്വാതന്ത്ര്യം നേരത്തെ ആക്കി മാസ്‌ക് ഇല്ലാതെ ജനങ്ങൾ തെരുവിൽ കോവിഡിനെ തോൽപിച്ചുവെന്ന അവകാശവാദം ബ്രിട്ടനെ കുഴപ്പത്തിലാക്കുമോ ?

ബ്രിട്ടനിലെ രോഗവ്യാപന നിരക്ക് ഒരു ആഴ്‌ച്ചകൊണ്ട് 33 ശതമാനം വർദ്ധിക്കുന്ന കാഴ്‌ച്ചയാന് ഇന്നലെ കണ്ടത്. 42,302 പേർക്കാണ് ഇന്നലെ പുതിയതായി കോവിഡ് രേഖപ്പെടുത്തിയത്. ജനുവരി 15 നുശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന രോഗബാധിതരുടെ എണ്ണമാണിത്. 55,761 പേർക്കാണ് അന്ന് രോഗം രേഖപ്പെടുത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധിതരുടെ എണ്ണം 68,053 ആണ്. ജനുവരി 8 നായിരുന്നു ഇത് രേഖപ്പെടുത്തിയത്.
മരണനിരക്കിലും കുത്തനെയുള്ള വർദ്ധനവാണ് ഇന്നലെ ദൃശ്യമായത്. കഴിഞ്ഞ ബുധനാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 49 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്‌ച്ച 33 മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ ഇന്നലെ രേഖപ്പെടുത്തിയത് 49 കോവിഡ് മരണങ്ങളായിരുന്നു. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ, ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതിനു ശേഷവും മുറികൾക്കുള്ളിലും മറ്റും മാസ്‌ക് ഉപയോഗിക്കുവാൻ സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ രോഗവ്യാപനതോത് ക്രമമായി വർദ്ധിക്കുമെന്ന് പ്രതീഷിച്ചിരുന്നതായി പബ്ലിക് ഹെൽത്ത് ഡയറക്ടർ യോനെ ഡോയെൽ പറഞ്ഞു എന്നാൽ, വാക്സിന്റെ ഫലസിദ്ധികാരണം മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇനിയും വാക്സിൻ എടുക്കാത്തവർ വാക്സിന്റെ രണ്ടു ഡോസുകൾക്കുമായി ഉടനടി ബുക്ക് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങൾ തിങ്കളാഴ്‌ച്ച മാത്രമേ നീക്കുകയുള്ളു എന്നിരിക്കെ ഇന്നലെ പല പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌കുകൾ ധരിക്കാതെയാണ് യാത്രക്കാർ എത്തിയത്. ഇത് രോഗവ്യാപനം വർദ്ധിപ്പിക്കുമെന്ന ആശങ്കയുയർത്തിയിട്ടുണ്ട്. അതേസമയം ട്യുബുകളിലും ബസ്സുകളിലും ടാക്സികളിലും മാസ്‌ക് നിർബന്ധമാക്കുന്നത് തുടരുമെന്ന ലണ്ടൻ മേയർ സാദിഖ് ഖാന്റെ പ്രസ്താവന വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. സർക്കാർ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുമ്പോൾ മേയർ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
യാത്രക്കാരും, ഷോപ്പിംഗിനിറങ്ങിയവരുമൊക്കെ മാസ്‌കുകളില്ലാതെ നിരത്തുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും കറങ്ങിനടക്കുന്ന നിരവധി ചിത്രങ്ങളാണ് ഇന്നലെ പുറത്തുവന്നത്. എന്നാൽ, ഗതാഗത സംവിധാനങ്ങൾ നിയന്ത്രിക്കുന്നവർ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് പറഞ്ഞ് ഗ്രാന്റ് ഷാപ്സ് കൈകഴുകുകയാണ് ഉണ്ടായത്. അതേസമയം തലസ്ഥാന നഗരത്തിൽ ജൂലായ് 19 ന് ശേഷവും ജനങ്ങൾ മാസ്‌ക് ധരിക്കുന്നു എന്ന് ഉറപ്പുവരുത്തുവാൻ 400 എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മേയർ അറിയിച്ചിട്ടുണ്ട്.

