- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാക്ക് ചെയ്യപ്പെട്ടവർക്ക് തിരിച്ചു പിടിക്കാം; ഇനിയൊരുത്തനും നിങ്ങളെ ശല്യം ചെയ്യില്ല; നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സുരക്ഷിതമാക്കാൻ ഇപ്പോൾ ചെയ്യേണ്ടത് ഇതൊക്കെ; അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം രംഗത്ത്
അക്കൗണ്ടുകൾ ഹാക്ക് ചെയ്തവർക്ക് ഘട്ടംഘട്ടമായി അത് പുനഃസ്ഥാപിക്കുവാനും അതുപോലെ ഭാവിയിൽ കൂടുതൽ സുരക്ഷിതമാക്കുവാനുമുള്ള മാർഗ്ഗങ്ങൾ അടങ്ങിയ പുതിയ സെക്യുരിറ്റി ചെക്ക്അപ് ഇൻസ്റ്റാഗ്രാം ആവിഷ്‌കരിച്ചു. ലോഗിൻ ആക്ടിവിറ്റി പരിശോധിക്കുക, പ്രൊഫൈൽ വിവരങ്ങൾ വിലയിരുത്തുക, റിക്കവറി കോൺടാക്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക തുടങ്ങിയവ ഈ പുതിയ ഫീച്ചറിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇമേജ് ഷെയറിങ് വെബ്സൈറ്റ് ആയ്ഹ ഇൻസ്റ്റാഗ്രാം അറിയിച്ചു.
അക്കൗണ്ടുകൾ പരമാവധി സുരക്ഷിതമാക്കുവാൻ ഇതുകൊണ്ട് കഴിയും എന്ന് കമ്പനി അവകാശപ്പെടുമ്പോഴും ടു-ഫാക്ടർ ഒഥെന്റിഫിക്കേഷൻ ഉപയോഗിച്ച് പൂർണ്ണ സുരക്ഷ ഉറപ്പുവരുത്താൻ കമ്പനി ആവശ്യപ്പെടുന്നുണ്ട്. ഇത് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത പരമാവധി കുറയ്ക്കുമെന്നും അവർ പറയുന്നു. ഇതിനായി ഒരു ഫോൺ നംബറോ അല്ലെങ്കിൽ ഡുവോ മൊബൈൽ, ഗൂഗിൾ ഓഥെന്റിക്കെഷൻ തുടങ്ങിയ ഏതെങ്കിലും ഓഥെന്റിക്കേറ്റർ ആപ്പോ ആവശ്യമാണ്. എന്നാൽ, ചില രാജ്യങ്ങളിൽ വാട്ട്സ്അപ് ഉപയൊഗിച്ചും ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ഡബിൾ ഫാക്ടർ ഓഥെന്റിഫിക്കേഷൻ സാധ്യമാവും.
അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ഹാക്കിങ് ഭീഷണി നിലനിൽക്കുകയാണെങ്കിലോ സെക്യുരിറ്റി ചെക്ക്അപ് എന്ന പുതിയ ഫീച്ചർ അക്കൗണ്ടുകളെ സംരക്ഷിക്കാൻ ഉതകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ഉപയോക്താക്കളും ഇക്കാര്യത്തിൽ വ്യക്തിപരമായ ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. അതിലൊന്നാണ് ടു-ഫാക്ടർ ഓഥെന്റിഫിക്കേഷൻ. അതുപോലെ റേഡ്-ഫ്ളഗുകളുമായി ബന്ധപ്പെട്ടും ചില കാര്യങ്ങൾ ഇൻസ്റ്റാഗ്രാം വ്യക്തമാക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാം നിങ്ങൾക്ക് ഒരിക്കലും ഡയറക്ട് മെസേജ് അയക്കില്ല എന്നതാണ് അതിലൊന്ന്.
ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ നിന്നെന്നപോലെ നിരവധി സന്ദേശങ്ങൾ എത്താറുണ്ട്. അക്കൗണ്ട് നിർത്തലാക്കുമെന്നും മറ്റും പറഞ്ഞുള്ള സന്ദേശങ്ങൾ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് അപകടകാരികളായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കും. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ വീഴരുതെന്നും ഇൻസ്റ്റാഗ്രാം ഒരിക്കലും ഉപയോക്താക്കൾക്ക് നേരിട്ട് സന്ദേശം അയക്കാറില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങൾ എത്തിയാലുടെൻ റിപ്പോർട്ട് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെടുന്നു. ഉപയോഗാക്തക്കളുമായി സംവേദിക്കേണ്ട ആവശ്യം വരുമ്പോൾ ഈ മെയിൽ ഉപയോഗിച്ചാണ് സംവേദിക്കാറുള്ളതെന്നും ഇൻസ്റ്റാഗ്രാം വ്യക്തമാക്കുന്നു.
പുതിയ സെക്യുരിറ്റി ചെക്കപ്പിൽ നിങ്ങൾ ഏതെല്ലാം ഡിവൈസുകളിൽ നിന്നും ഇൻസ്റ്റാഗ്രാമിലേക്ക് കയറി എന്ന് അറിയാൻ കഴിയും. അതിൽ ഏതെങ്കിലും ഉപകരണം നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതിൽനിന്നും നിങ്ങൾക്ക് ലോഗ് ഔട്ട് ആകാവുന്നതാണ്. മാത്രമല്ല, അത് നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണമല്ലെന്ന് ഇൻസ്റ്റാഗ്രാമിനെ അറിയിക്കാവുന്നതുമാണ്.