- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വിദേശ ഗാർഹിക ജോലിക്കാർക്കും അവസരം തുറന്ന് സിംഗപ്പൂർ; ഈ മാസം ആരംഭിക്കുന്ന പൈറ്റ് പ്രോഗ്രാം വഴി ഗാർഹിക ജോലിക്കാരെയും എത്തിക്കും
വിദേശ ഗാർഹിക ജോലിക്കാർക്കും അവസ രം തുറന്ന് സിംഗപ്പൂർ. ഈ മാസം ആരംഭിക്കാനരിക്കുന്ന പൈലറ്റ് പ്രൊഗ്രാം വഴിയാണ് ഗാർഹിക ജോലിക്കാരെ എത്തിക്കുക. നിർമ്മാണ, സമുദ്ര മേഖലകളിലേക്ക് കൂടുതൽ തൊഴിലാളികളെ എത്തിക്കാൻ പൈലറ്റ് പ്രോഗ്രാം ആരംഭിച്ചതിന് പിന്നാലെയാണ് ഗാർഹിക ജോലിക്കാർക്കും അവസരം ഒരുങ്ങുന്നത്.
അസോസിയേഷൻ ഓഫ് എംപ്ലോയ്മെന്റ് ഏജൻസികളുടെയും (സിംഗപ്പൂർ) നിരവധി വീട്ടുജോലിക്കാരുടെ ഏജൻസികളുടെയും നേതൃത്വത്തിൽ ആണ് പദ്ധതിയൊരുക്കുന്നത്. എന്നാൽ രാജ്യത്തേക്ക് എത്തുന്നതിന് മുമ്പായിഅവരുടെ സ്വന്തം രാജ്യങ്ങളിൽ കൂടുതൽ സുരക്ഷിതമായ മാനേജ്‌മെന്റ് നടപടികൾ നേരിടേണ്ടിവരും.ഈ മാസം ആരംഭിക്കുന്ന പരിപാടി, പ്രാദേശിക ജീവനക്കാരുടെ ഗാർഹികവും പരിചരണപരവുമായ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.
സിംഗപ്പൂരിലേക്ക് വരുന്നതിനുമുമ്പ് തൊഴിലാളികൾ 14 ദിവസത്തിനുള്ളിൽ സ്വന്തം രാജ്യങ്ങളിൽ ഐസോലേഷൻ കഴിയുകയുഒന്നിലധികം കോവിഡ് -19 പരിശോധനകൾക്ക് വിധേയരാകുകയും ചെയ്യണം. 14 ദിവസത്തെ സ്റ്റേ-ഹോം അറിയിപ്പ്, കോവിഡ് -19 ടെസ്റ്റിങ് പ്രോട്ടോക്കോളുകൾ, സുരക്ഷിത മാനേജുമെന്റ് നടപടികൾ എന്നിവ ഉൾപ്പെടെ നേരിടേണ്ടിവരും.
ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാർക്കായാണ് പൈലറ്റ് പദ്ധതി ആരംഭിക്കുക. പൈലറ്റ് വഴി വീട്ടുജോലിക്കാരെ നിയമിക്കുന്ന തൊഴിലുടമകൾ വിദേശ പരിശോധനയ്ക്കും തൊഴിലാളികളെ പാർപ്പിക്കുന്നതിനുമുള്ള ചെലവുകൾ വഹിക്കുന്നതിന് അധിക ഫീസ് നൽകേണ്ടിവരും.70 ഓളം തൊഴിൽ ഏജൻസികൾ പരിപാടിയിൽ പങ്കെടുക്കുന്നു.
കോവിഡ് -19 ഇറക്കുമതിയുടെ അപകടസാധ്യത കുറയ്ക്കുന്നതിനൊപ്പം തൊഴിലാളികളുടെ പ്രവേശനം സുഗമമാക്കുന്നതിൽ പൈലറ്റിന്റെ ഫലപ്രാപ്തി അസോസിയേഷൻ വിലയിരുത്തും.